ഗുരുഗ്രാം: എപ്സ്റ്റീന് ഫയലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്ശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി.
ലൈംഗിക കുറ്റവാളിയായിരുന്ന ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട രേഖകളില് മോദിയുടെ ചരിത്രവും, സ്വഭാവവും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് രാഹുല് ചൂണ്ടിക്കാട്ടി. ഈ ഫയലുകള് ഉപയോഗിച്ച് മോദിയെ വട്ടംകറക്കുകയാണ് അമേരിക്കയെന്നും രാഹുല് ചൂണ്ടിക്കാട്ടി.
ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് മൂന്നരലക്ഷത്തോളം ഫയലുകള് അമേരിക്കയുടെ കൈവശമുണ്ട്. പ്രധാനമന്ത്രിയുടെ ചരിത്രവും, സ്വഭാവവും അതില് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഫയലുകള് ഉപയോഗിച്ച് അമേരിക്കന് നേതൃത്വം പ്രധാനമന്ത്രിയെ സമ്മര്ദ്ദത്തിലാക്കുകയാണ്. 'ഡൊണാള്ഡ് ട്രംപ് ചാടാന് പറഞ്ഞാ മോദി ചാടും'.
ഈയടുത്ത് ഇന്ത്യയും, അമേരിക്കയുമായി ഒപ്പിട്ട പല കരാറുകളും ഇത്തരത്തില് ഭീഷണിപ്പെടുത്തി അംഗീകരിപ്പിച്ചതാണ്. ഒരു ഇന്ത്യന് പ്രധാനമന്ത്രിയും അംഗീകരിക്കാത്ത വ്യവസ്ഥകളാണ് ആ കരാറുകളിലുള്ളത്. മോദിയുടെ കരിയര് ഒരുമിനുട്ടില് അവസാനിപ്പിക്കാന് കഴിയുന്ന തെളിവുകളാണ് അവ. ട്രംപിന്റെ അനുവാദമില്ലാതെ മോദിക്ക് ഒരുവാക്ക് പോലും പറയാന് സാധിക്കില്ല. പ്രധാനമന്ത്രി എല്ലായിപ്പോഴും വിട്ടുവീഴ്ച്ചക്ക് തയ്യാറാണ്,' രാഹുല് ഗാന്ധി പറഞ്ഞു.
ഗുരുഗ്രാമില് നടന്ന പൊതുപരിപാടിയിലാണ് മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല് ഗാന്ധി രംഗത്തെത്തിയത്.
#EpsteinFile #epstien #RahulGandhi #NarendraModi #LatestNews

.jpg)

0 Comments