LATEST

6/recent/ticker-posts

Header Ads Widget

രാജസ്ഥാനെ തകർത്ത് ഗുജറാത്ത് ഫൈനലിൽ, വൈഭവിന് നിരാശ

 


മുല്ലൻപുർ: ഐപിഎൽ രണ്ടാം ക്വാളിഫയർ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ ഏഴു വിക്കറ്റിന് തകർത്ത് ഗുജറാത്ത് ടൈറ്റൻസ് ഫൈനലിൽ. രാജസ്ഥാൻ ഉയർത്തിയ 215 റൺസ് വിജയലക്ഷ്യം 18.4 ഓവറിൽ മൂന്നു വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ഗുജറാത്ത് മറികടന്നു. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ് ഗുജറാത്തിന്റെ എതിരാളികൾ.


ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ സെഞ്ചുറിയും സായ് സുദർശന്റെ അർധ സെഞ്ചുറിയുമാണ് ഗുജറാത്തിന്റെ ജയം എളുപ്പമാക്കിയത്. ഓപ്പണിങ് വിക്കറ്റിൽ 77 പന്തിൽ നിന്ന് ഇരുവരും 167 റൺസ് അടിച്ചുകൂട്ടിയപ്പോൾ തന്നെ ഗുജറാത്ത് മത്സരത്തിൽ ആധിപത്യം നേടിയിരുന്നു. 53 പന്തുകൾ നേരിട്ട ഗിൽ മൂന്ന് സിക്‌സും 15 ഫോറുമടക്കം 104 റൺസെടുത്താണ് പുറത്തായത്. 32 പന്തുകൾ നേരിട്ട സുദർശൻ 58 റൺസെടുത്തു. ഒരു സിക്‌സും എട്ട് ഫോറുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.


നേരത്തേ വൈഭവ് സൂര്യവംശിയുടെ മികവിലാണ് ഗുജറാത്തിനെതിരേ രാജസ്ഥാൻ റോയൽസ് 215 റൺസ് വിജയലക്ഷ്യമുയർത്തിയത്. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ ആറു വിക്കറ്റ് നഷ്ടത്തിൽ 214 റൺസെടുത്തു. ബാറ്റർമാർ പരീക്ഷിക്കപ്പെട്ട പിച്ചിൽ, ചുമ്മാ വമ്പനടികൾക്ക് മാത്രമല്ല ആങ്കർ ചെയ്ത് കളിക്കാനും തനിക്കാകുമെന്ന് തെളിയിക്കുകയായിരുന്നു വൈഭവ്. 47 പന്തുകൾ നേരിട്ട താരം ഒടുവിൽ സെഞ്ചുറിക്ക് നാലു റൺസകലെ (96) കാഗിസോ റബാദയുടെ പന്തിൽ പുറത്താകുകയായിരുന്നു.

Post a Comment

0 Comments