LATEST

6/recent/ticker-posts

Header Ads Widget

അമേരിക്കയിലെ ടെക്‌സസില്‍ വിമാനം തകര്‍ന്നുവീണു; അഞ്ചുപേര്‍ കൊല്ലപ്പെട്ടു




വാഷിങ്ടണ്‍: അമേരിക്കയിലെ ടെക്‌സസില്‍ വിമാനം തകര്‍ന്ന് അഞ്ചുപേര്‍ മരിച്ചു. വ്യാഴാഴ്ച്ച രാത്രി ടെക്‌സസിലെ വിംബര്‍ലിക്ക് സമീപമാണ് ചെറുയാത്രാ വിമാനം തകര്‍ന്നുവീണത്. അമറില്ലോ പിക്കിള്‍ബോള്‍ ക്ലബ്ബിലെ കളിക്കാരാണ് മരിച്ചതെന്നാണ് വിവരം. 


ഓസ്റ്റിനില്‍ നിന്ന് 40 മൈല്‍ അകലെയുള്ള വിംബര്‍ലിയിലെ വന മേഖലയിലാണ് വിമാനം തകര്‍ന്നുവീണത്. ടൂര്‍ണമെന്റില്‍ പങ്കെടുക്കാനാണ് കളിക്കാര്‍ വിമാനത്തില്‍ യാത്ര തിരിച്ചത്. അപകടസമയത്ത് വിമാനത്തിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മോശം കാലാവസ്ഥ വെല്ലുവിളിയായെന്നും റിപ്പോര്‍ട്ടുണ്ട്. 


യാത്രക്കാര്‍ അഞ്ചുപേരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. വിമാനത്തിന്റെ ലൊക്കേറ്റര്‍ ഉപകരണം അപകടത്തിന് തൊട്ടുമുന്‍പ് അപായ സന്ദേശം അയച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ബ്ലാക് ബോക്‌സ് അടക്കം കണ്ടെത്തിയാല്‍ മാത്രമേ അപകടത്തിന്റെ യഥാര്‍ഥ കാരണം സംബന്ധിച്ച് വ്യക്തത വരൂ. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും, നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബോര്‍ഡും ചേര്‍ന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

0 Comments