ഐപിഎല്ലില്‍ സഞ്ജു സാംസണ്‍ ഒരിക്കല്‍ കൂടി പട നയിച്ചപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ എട്ട് വിക്കറ്റിന് ചെന്നൈ സൂപ്പര്‍ കിംഗ്സ് സീസണിലെ അഞ്ചാം ജയം സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സടിച്ചപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് 17.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. സഞ്ജു 52 പന്തില്‍ 87 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ യുവതാരം കാര്‍ത്തിക് ശര്‍മ 31 പന്തില്‍ 41 റണ്‍സുമായി പുറത്താകാതെ നിന്നു.
ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദ്(6), ഊര്‍വില്‍ പട്ടേല്‍(17) എന്നിവരുടെ വിക്കറ്റുകളാണ് ചെന്നൈക്ക് നഷ്ടമായത്. പിരിയാത്ത മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ സഞ്ജുവും കാര്‍ത്തിക് ശര്‍മയും ചേര്‍ന്ന് 66 പന്തില്‍ 114 റണ്‍സടിച്ച് ചെന്നൈയുടെ വിജയം അനായാസമാക്കി. ജയത്തോടെ ചെന്നൈ 10 കളിയില്‍ 10 പോയിന്‍റുമായി ആറാം സ്ഥാനത്ത് തുടരുമ്പോല്‍ 10 കളിയില്‍ 8 പോയന്‍റുള്ള ഡല്‍ഹി ഏഴാം സ്ഥാനത്ത് തന്നെയാണ്. സ്കോര്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ 155-7, ചെന്നൈ സൂപ്പര്‍ കിംഗ്സ് 17.3 ഓവറില്‍ 159-2.

0 Comments