LATEST

6/recent/ticker-posts

Header Ads Widget

മുഖ്യമന്ത്രി: കോൺഗ്രസിൽ അസാധാരണ സാഹചര്യം വി​ജ​യ​ശോ​ഭ​യെ ബാ​ധി​ച്ചെ​ന്ന് സ​മ്മ​തി​ച്ച്​ സ​ണ്ണി ജോ​സ​ഫ്​, ക​ടു​ത്ത അ​തൃ​പ്തി​യി​ൽ​ ഘ​ട​ക​ക​ക്ഷി​ക​ൾ



തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പ്ര​ഖ്യാ​പി​ച്ച് എ​ട്ടു​ ദി​വ​സം പി​ന്നി​ട്ടി​ട്ടും മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കാ​നാ​കാ​ത്ത അ​നി​ശ്ചി​ത​ത്വം വ​ൻ​വി​ജ​യ​ത്തി​ന്‍റെ ശോ​ഭ​യെ ബാ​ധി​ച്ചെ​ന്ന്​ ​ തു​റ​ന്നു​സ​മ്മ​തി​ച്ച്​ കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ്​ സ​ണ്ണി ജോ​സ​ഫ്. ഇ​ട​തു​മു​ന്ന​ണി​യെ നി​ലം​പ​രി​ശാ​ക്കി​യ വി​ജ​യ​ത്തി​ന്‍റെ ആ​ര​വ​വും ത​രം​ഗ​വും ഒ​രാ​ഴ്ച​പോ​ലും നി​ല​നി​ർ​ത്താ​നാ​യി​ല്ലെ​ന്ന്​ കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റി​നു​ത​ന്നെ സ​മ്മ​തി​ക്കേ​ണ്ടി​വ​ന്ന​ത്​ പാ​ർ​ട്ടി നേ​രി​ടു​ന്ന അ​സാ​ധാ​ര​ണ പ്ര​തി​സ​ന്ധി​ക്ക് അ​ടി​വ​ര​യി​ടു​ന്നു.


വി​ജ​യം ആ​ഘോ​ഷി​ക്കാ​നാ​കു​ന്നി​ല്ലെ​ന്ന്​ മാ​ത്ര​മ​ല്ല, കോ​ൺ​ഗ്ര​സി​ലെ ത​ർ​ക്കം​മൂ​ലം ഇ​ട​തു​മു​ന്ന​ണി നേ​രി​ട്ട പ​രാ​ജ​യം വേ​ണ്ട​വി​ധം ച​ർ​ച്ച ചെ​യ്യു​ന്നു​മി​ല്ലെ​ന്ന സ​ത്യം യു.​ഡി.​എ​ഫ്​ നേ​താ​ക്ക​ൾ​ത​ന്നെ പ​ങ്കു​വെ​ക്കു​ന്നു.


ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത വി​ജ​യ്​ പോ​ലും പി​ന്തു​ണ​യു​റ​പ്പി​ച്ച്​ ത​മി​ഴ്​​നാ​ട്ടി​ൽ അ​ധി​കാ​ര​മേ​റ്റി​ട്ടും ആ​ധി​കാ​രി​ക വി​ജ​യ​വും മ​തി​യാ​യ സീ​റ്റും കൈ​വ​ശ​മു​ള്ള കേ​ര​ള​ത്തി​ൽ എ​ന്തു​​കൊ​ണ്ട്​ മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ക്കാ​നാ​കു​ന്നി​ല്ലെ​ന്ന ചോ​ദ്യം അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ കോ​ൺ​ഗ്ര​സി​നെ പൊ​ള്ളി​ക്കു​ക​യാ​ണ്. അ​ണി​ക​ൾ​ക്കി​ട​യി​ലാ​ക​ട്ടെ, വ​ലി​യ നി​രാ​ശ​യും ക​ന​ക്കു​ന്നു.


ഉ​ചി​ത​മാ​യ തീ​രു​മാ​നം ഉ​ട​നു​ണ്ടാ​കു​മെ​ന്ന്​ പ​റ​യാ​ന​​ല്ലാ​തെ എ​ന്തു​കൊ​ണ്ട്​ വൈ​കു​ന്നു​വെ​ന്ന​തി​ന് കൃ​ത്യ​മാ​യ ഉ​ത്ത​രം കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റി​ന് പോ​ലു​മി​ല്ല. മൂ​ന്നു​പേ​രി​ൽ ആ​ര്​ മു​ഖ്യ​നെ​ന്ന്​ നി​ർ​ണ​യി​ക്കാ​നാ​കാ​തെ ഹൈ​ക​മാ​ൻ​ഡ്​ വ​ട്ടം​ചു​റ്റു​ന്ന​തി​നി​ടെ വി​മ​ർ​ശ​നം ക​ടു​പ്പി​ച്ച്​ മു​സ്​​ലിം ലീ​ഗ്​ തു​ട​ർ​ച്ച​യാ​യി ര​ണ്ടാം​ദി​വ​സ​വും രം​ഗ​ത്തെ​ത്തി. തീ​രു​മാ​നം വൈ​കു​ന്ന​ത്​ വി​ജ​യ​ത്തി​ള​ക്കം ഇ​ല്ലാ​താ​ക്കി​യെ​ന്നും നി​റം​കെ​ടു​ത്തി​യെ​ന്നു​മാ​ണ് ലീ​ഗ്​ നി​യു​ക്​​ത എം.​എ​ൽ.​എ ടി.​വി. ഇ​ബ്രാ​ഹി​മി​ന്‍റെ തു​റ​ന്നു​പ​റ​ച്ചി​ൽ.


പു​റ​ത്തി​റ​ങ്ങാ​നാ​കാ​ത്ത സ്ഥി​തി​യാ​ണെ​ന്നും അ​ദ്ദേ​ഹം തു​റ​ന്നു​സ​മ്മ​തി​ക്കു​ന്നു. മ​ല​ബാ​ർ ജി​ല്ല​ക​ളി​ൽ എം.​എ​ൽ.​എ​മാ​രാ​യി തെ​​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ​ല​ർ​ക്കും ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ച്​ മ​ണ്ഡ​ല​ങ്ങ​ളി​ൽ പ​ര്യ​ട​നം പോ​ലും ന​ട​ത്താ​നാ​കു​ന്നി​ല്ല. നി​യു​ക്ത എം.​എ​ൽ.​എ​മാ​ർ അ​ണി​ക​ളാ​ൽ പ​ര​സ്യ​മാ​യി വി​മ​ർ​ശി​ക്ക​പ്പെ​ടു​ന്ന ഗു​രു​ത​ര സാ​ഹ​ച​ര്യ​മാ​ണ്​ പ​ല​യി​ട​ത്തും.


അ​ന​ന്ത​മാ​യി നീ​ളു​ന്ന ച​ർ​ച്ച​ക​ളെ തു​റ​ന്ന ജ​നാ​ധി​പ​ത്യ​മാ​യി നേ​താ​ക്ക​ൾ വി​ശേ​ഷി​പ്പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഘ​ട​ക​ക​ക്ഷി​ക​ൾ​ക്ക്​ പോ​ലും ഈ ‘​വി​ശാ​ല​ത’ ഉ​ൾ​ക്കൊ​ള്ളാ​നാ​കു​ന്നി​ല്ല.


അ​ധി​കാ​ര​ത്തി​ലേ​റും​മു​മ്പേ അ​പ​സ്വ​ര​മു​ണ്ടാ​യ​തി​ലും തെ​രു​വി​ലേ​ക്ക​ട​ക്കം നീ​ണ്ട അ​വ​കാ​ശ​വാ​ദ​ങ്ങ​ളി​ലും ക​ടു​ത്ത അ​തൃ​പ്തി​യി​ലാ​ണ്​ ഘ​ട​ക​ക​ക്ഷി​ക​ൾ. മു​സ്​​ലിം ലീ​ഗ്​ ബു​ധ​നാ​ഴ്​​ച അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്. കേ​ര​ള കോ​ൺ​ഗ്ര​സും ആ​ർ.​എ​സ്.​പി​യും അ​തൃ​പ്തി കെ.​പി.​സി.​സി നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചെ​ന്നാ​ണ്​ വി​വ​രം.


കോ​ൺ​ഗ്ര​സി​ലെ മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച​ക​ളി​ലേ​ക്ക്​ നേ​ർ​ക്കു​നേ​ർ ക​ട​ന്നി​​​​ല്ലെ​ങ്കി​ലും പ​രോ​ക്ഷ പ​രാ​മ​ർ​ശ​ങ്ങ​ളു​മാ​യി ഇ​ട​തു​മു​ന്ന​ണി​യും രം​ഗ​ത്തെ​ത്തി. ജ​ന​വി​ധി യു.​ഡി.​എ​ഫി​ന് അ​നു​കൂ​ല​മാ​ണെ​ന്നും എ​ന്നാ​ൽ ആ ​തീ​രു​മാ​ന​ത്തോ​ട് നീ​തി​പു​ല​ർ​ത്താ​നു​ള്ള ബാ​ധ്യ​ത അ​വ​ർ നി​റ​വേ​റ്റു​ന്നി​ല്ലെ​ന്നു​മാ​ണ് ഇ​ട​തു​ക​ൺ​വീ​ന​ർ ടി.​പി. രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞ​ത്. ക​ന​ത്ത തോ​ൽ​വി​യു​ടെ പ്ര​ഹ​രം ത​ല​ക്ക്​ മു​ക​ളി​ലു​ള്ള​തു​കൊ​ണ്ട്​ മാ​​ത്ര​മാ​ണ്​ കോ​ൺ​ഗ്ര​സി​​ലെ അ​നി​ശ്ചി​ത​ത്വം സി.​പി.​എം ആ​യു​ധ​മാ​ക്കാ​ത്ത​ത്.

Post a Comment

0 Comments