LATEST

6/recent/ticker-posts

Header Ads Widget

ആഗോള വ്യോമയാന ഭൂപടത്തിൽ ദുബൈയുടെ ആത്മാവായി എമിറേറ്റ്സ്

 



ദുബൈ: ഒരു ചെറിയ എമിറേറ്റിന്റെ അതിരുകൾക്കപ്പുറം ലോകത്തെ കീഴടക്കിയ ദുബൈയുടെ വിജയഗാഥയിൽ എമിറേറ്റ്സ് എയർലൈൻസിന് പുതിയ വിശേഷണങ്ങൾ ആവശ്യമില്ല. കേവലം ഒരു യാത്രാ കമ്പനി എന്നതിലുപരി, ദുബൈയുടെ ആഗോള ചിഹ്നമായും ആത്മാവായും എമിറേറ്റ്സ് ഗ്രൂപ്പ് മാറിയിരിക്കുകയാണ്.


ദുബൈ ഭരണാധികാരിയുടെ ദീർഘവീക്ഷണവും കൃത്യമായ ആസൂത്രണവും ഒത്തുചേർന്നപ്പോൾ ആഗോള വ്യോമയാന ചരിത്രത്തിൽ തന്നെ പുതിയൊരു അധ്യായമാണ് പിറന്നത്.


1985-ൽ പരിമിതമായ സൗകര്യങ്ങളുമായി പ്രവർത്തനം തുടങ്ങിയ എമിറേറ്റ്സ്, ഇന്ന് ലോകത്തിലെ ഏറ്റവും പഴയ വിമാനക്കമ്പനികളെ പോലും പിന്നിലാക്കിയാണ് ജൈത്രയാത്ര തുടരുന്നത്. കിഴക്കിനെയും പടിഞ്ഞാറിനെയും ബന്ധിപ്പിക്കുന്ന ദുബൈയുടെ തന്ത്രപരമായ സ്ഥാനം കമ്പനി മികച്ച രീതിയിൽ പ്രയോജനപ്പെടുത്തി. രാഷ്ട്രീയ ഇടപെടലുകൾ ഇല്ലാത്ത വാണിജ്യപരമായ മാനേജ്മെന്റും അന്താരാഷ്ട്ര നിലവാരത്തിലുള്ള അച്ചടക്കവുമാണ് എമിറേറ്റ്സിനെ ആഗോളശക്തിയായി മാറ്റിയത്.

സാങ്കേതികമികവുംആഡംബരവുംഎമിറേറ്റ്സിന്റെഎയർബസ് A380 വിമാനങ്ങൾ വിപണിയിൽസൃഷ്‌ടിച്ചതരംഗംചെറുതല്ല.

ആധുനിക സാങ്കേതികവിദ്യയിലൂടെ ദീർഘദൂരയാത്രകളെ ലഘുവാക്കിയ കമ്പനി, ആഡംബരം ആഗ്രഹിക്കുന്നവർക്കായി ലോകോത്തര നിലവാരത്തിലുള്ള ഫസ്റ്റ് ക്ലാസ് സൗകര്യങ്ങളും ഒരുക്കി. എന്നാൽ ആഡംബരം മാത്രമല്ല, സാധാരണ യാത്രക്കാരുടെ സംതൃപ്‌തിയും തങ്ങളുടെ വിജയത്തിന്റെ അടിസ്ഥാനമാണെന്ന് എമിറേറ്റ്സ് അടിവരയിടുന്നു.


തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ പ്രിയപ്പെട്ടതാണ് ഇന്ന് ഈ സർവീസ്.


പ്രതിസന്ധികളിലെ കരുത്ത് 

ആഗോളവൽക്കരണവും ടൂറിസത്തിന്റെ വളർച്ചയും കമ്പനിക്ക് വലിയ നേട്ടങ്ങൾ നൽകി. ഇന്ധനവിലയിലെ ചാഞ്ചാട്ടങ്ങളും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും വെല്ലുവിളി ഉയർത്തുമ്പോഴും പതറാതെ മുന്നേറാൻ എമിറേറ്റ്സിനായി. കോവിഡ് മഹാമാരി ലോകത്തെ നിശ്ചലമാക്കിയപ്പോഴും തങ്ങളുടെ പ്രവർത്തനമികവ് കൊണ്ട് പ്രതിസന്ധിയെ അതിജീവിച്ച എമിറേറ്റ്സ്, ഇപ്പോൾ പരിസ്ഥിതി സൗഹൃദമായ മാറ്റങ്ങളിലേക്കും ചുവടുവെക്കുകയാണ്.


തൊഴിൽ മേഖലയിലെ സജീവ സാന്നിധ്യം

ലോകത്തെ ബന്ധിപ്പിക്കുന്നതിനൊപ്പം തന്നെ വലിയൊരു തൊഴിൽ ദാതാവ് കൂടിയാണ് എമിറേറ്റ്സ് ഗ്രൂപ്പ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് പ്രൊഫഷണലുകളാണ് ഈ ഗ്രൂപ്പിന് കീഴിൽ ഒത്തൊരുമയോടെ പ്രവർത്തിക്കുന്നത്. ദുബൈ വിമാനത്താവളം, ഹോട്ടലുകൾ, ലോജിസ്റ്റിക്‌സ്‌ മേഖല എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുന്ന എമിറേറ്റ്സ്, ദുബൈയെ ലോകത്തിന്റെ നെറുകയിലെത്തിക്കുന്നതിൽ നിർണ്ണായക പങ്കാണ് വഹിക്കുന്നത്. നവീകരണവും വിട്ടുവീഴ്ചയില്ലാത്ത സേവന നിലവാരവും കൈമുതലാക്കി ഭാവിയിലേക്കുള്ള പ്രയാണം തുടരുകയാണ് ഈ വ്യോമയാന വിസ്മ‌യം.

Post a Comment

0 Comments