LATEST

6/recent/ticker-posts

Header Ads Widget

അവസാനലാപ്പിൽ കെ.സി.വേണുഗോപാ ൽ; ഉപതെരഞ്ഞെടുപ്പി നായി ഇരിക്കൂറിലെ സജീവ് ജോസഫിനെ രാജിവെപ്പിക്കും


തിരുവനന്തപുരം: മുഖ്യമന്ത്രിക്കായുള്ള മത്സരത്തിന്റെ ലാപ്പിൽ കെ.സി.വേണുഗോപാൽ മുന്നിലെന്നു സൂചനയെന്ന് മംഗളം ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.ഹൈക്കമാൻഡിന്റെ തീരുമാനം ഇന്നുണ്ടായേക്കും.


ഘടകകക്ഷികളുടെയും മുതിർന്ന കോൺഗ്രസ് നേതാക്കളുടെയും അഭിപ്രായം ഹൈക്കമാൻഡ് തേടിയെങ്കിലും നിയമസഭാകക്ഷിയിലെ ഭൂരിപക്ഷം മുഖ്യമാനദണ്ഡമാക്കാനാണ് നീക്കം. നിയുക്ത എം.എൽ.എമാരിൽ ഭൂരിപക്ഷവും വേണുഗോപാലിനെ പിന്തുണയ്ക്കുന്നതായാണ് സൂചന.


കെ.പി.സി.സി. മുൻ അധ്യക്ഷന്മാരെയും മുതിർന്നനേതാക്കളെയും ഡൽഹിയിലേക്ക് വിളിപ്പിച്ചതോടെ ചർച്ചകൾ അന്തിമഘട്ടത്തിലെത്തി. വേണുഗോപാൽ മുഖ്യമന്ത്രിയായാൽ കണ്ണൂർ ജില്ലയിലെ ഇരിക്കൂർ മണ്ഡലത്തിൽ നിലവിലെ അംഗം സജീവ് ജോസഫിനെ രാജിവയ്പ്പിച്ച് ഉപതെരഞ്ഞെടുപ്പ് നേരിടാനാണ് നീക്കം. സമസ്‌ത കാന്തപുരം വിഭാഗം വേണുഗോപാലിനു പിന്തുണയറിയിച്ച് ഹൈക്കമാൻഡിന് കത്തയച്ചതും ചർച്ചകളിൽ ഇടംപിടിച്ചുവെന്നും റിപ്പോർട്ടുകൾ പറയുന്നു.


കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും തമ്മിലുള്ള അവസാനവട്ട ചർച്ചയ്ക്ക് ശേഷമാകും പ്രഖ്യാപനം ഉണ്ടാവുക. കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തലപക്ഷങ്ങളുടെ വാദങ്ങളും നിരീക്ഷകരുടെ റിപ്പോർട്ടും ഒന്നിച്ച് ചർച്ച ചെയ്‌ാവും അന്തിമ തീരുമാനത്തിലേക്ക് എത്തുക. മൂന്ന് നേതാക്കളെയും ഘടകകക്ഷികളെയും തീരുമാനം ബോധ്യപ്പെടുത്തിയ ശേഷമായിരിക്കും മുഖ്യമന്ത്രി പ്രഖ്യാപനം. ഘടകകക്ഷികളോട് രാഹുൽ ഗാന്ധി നേരിട്ട് സംസാരിക്കുമെന്നാണ് വിവരം.


വി ഡി സതീശനായി ഉറച്ച് നിൽക്കുകയാണ് മുസ്ലിം ലീഗ്. എല്ലാവർക്കും സ്വീകാര്യമായ തീരുമാനം ഉണ്ടാകുമെന്നാണ് നേതാക്കളുടെ പ്രതികരണം. മുസ്ലിം ലീഗിൻ്റെ നിലപാടിന് അനുകൂലമല്ല കോൺഗ്രസിൻ്റെ തീരുമാനം എങ്കിൽ എന്ത് നിലപാട് സ്വീകരിക്കണം എന്ന് മുസ്ളീംലീഗ് ഇന്ന് നടത്തുന്ന ചർച്ചയിൽ തീരുമാനം എടുക്കും. പൊതുവികാരം വിഡി സതീശന് അനുകൂലമാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ലീഗ്. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്ന സാഹചര്യത്തിൽ മുസ്ലിം ലീഗ് വിളിച്ച അടിയന്തര യോഗം ഇന്ന് ചേരും. രാവിലെ 10 മണിക്ക് പാണക്കാടാണ് ലീഗ് നേതൃയോഗം ചേരുന്നത്. പെട്ടെന്ന് തീരുമാനമുണ്ടായില്ലെങ്കിൽ പ്രത്യാഘാതം ഉണ്ടാകുമെന്നാണ് ലീഗ് നേതാക്കളുടെ മുന്നറിയിപ്പ്.

Post a Comment

0 Comments