LATEST

6/recent/ticker-posts

Header Ads Widget

കർണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാറിന്റെ സത്യ പ്രതിജ്ഞ ജൂൺ മൂന്നിന്

 

.



ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാറിന്റെ സത്യ പ്രതിജ്ഞ ജൂൺ മൂന്നിന് നടക്കും. കോൺഗ്രസ് ഹൈക്കമാന്റുമായി സിദ്ധരാമയ്യയും ഡി കെ ശിവകുമാറും നടത്തിയ ചർച്ചയിലാണ് തീരുമാനം.


നാളെ വൈകുന്നേരം നാലു മണിക്ക് കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ചേരും.

ഈ യോഗത്തിൽ ഡികെ ശിവകുമാറിനെ ഔദ്യോഗികമായി നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കും. തുടർന്ന് അദ്ദേഹം ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും. ഭരണമാറ്റത്തിന്റെ ഭാഗമായി സിദ്ധരാമയ്യയെ ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയർത്താനാണ് കോൺഗ്രസ് ഹൈക്കമാൻഡ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി അദ്ദേഹത്തിന് രാജ്യസഭാ സീറ്റും എ ഐ സി സിയിൽ നിർണ്ണായക പദവിയും വാഗ്ദ്‌ധാനം ചെയ്‌തതായാണ് വിവരം.


കർണാടകയിൽ കോൺഗ്രസ് അധികാരത്തിൽ വന്ന ശേഷം ഇരു നേതാക്കളും തമ്മിൽ നടക്കുന്ന അധികാര തർക്കത്തിനു വിരാമമിട്ട് കഴിഞ്ഞ ദിവസം സിദ്ധരാമയ്യ രാജിവച്ചതിനു പിന്നാലെ നിലവിലെ മന്ത്രിസഭ പിരിച്ചുവിട്ടിരുന്നു. അതിനാൽ ജൂൺ മൂന്നിനു ഡി കെ ശിവകുമാറിനൊപ്പം പുതിയ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. എല്ലാ വിഭാഗങ്ങളെയും പരിഗണിച്ചുകൊണ്ടുള്ള ഒരു പുതിയ മന്ത്രിസഭരൂപീകരിക്കുന്നതാകും ശിവകുമാറിന് മുന്നിലുള്ള പ്രധാന ദൗത്യം.

Post a Comment

0 Comments