മിനി ഊട്ടി: ഇടിമിന്നലേറ്റ് യുവാവ് ദാരുണമായി മരണപ്പെട്ടു. ഉള്ളിയേരി കക്കഞ്ചേരി ഇല്ലത്ത് താഴെ ഇമ്പിരിയാട്ട് ആഷിദ മൻസിൽ ഷഫീർ (28) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം.
കോഴിവണ്ടിയിലെ ഡ്രൈവറായ ഷഫീർ, ലോഡ് ഇറക്കിയ ശേഷം വാഹനം കഴുകിക്കൊണ്ടിരിക്കെയാണ് മിന്നലേറ്റത്.
മിന്നലേറ്റ ഉടൻ തന്നെ ഷഫീറിനെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടസമയത്ത് ഷഫീറിനൊപ്പമുണ്ടായിരുന്ന ആൾ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
അസീസ് - വഹീദ ദമ്പതികളുടെ മകനാണ് ഷഫീർ. ഭാര്യ: മുർഷിദ. മൂന്ന് വയസ്സുകാരി ഹെൻസ മറിയം ഏക മകളാണ്. സഹോദരങ്ങൾ: അഫ്സൽ, ആഷിദ.
മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
#accident



0 Comments