LATEST

6/recent/ticker-posts

Header Ads Widget

മുഖ്യമന്ത്രിക്കു പിന്നാലെ കെ പി സി സി അധ്യക്ഷനേയും പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തം

 



തിരുവനന്തപുരം: കേരളത്തിൽ മന്ത്രിമാരെ പ്രഖ്യാപിക്കുന്നതിനൊപ്പം കെ പി സി സി അധ്യക്ഷനെയും മറ്റു ഭാരവാഹികളേയും പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി കേരളത്തിൽ നിന്നുള്ള നേതാക്കൾ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയിൽ സമ്മർദ്ദം ആരംഭിച്ചു. വിവിധ പാർട്ടി പദവികൾ വഹിക്കുന്നവർ മന്ത്രിസഭയിൽ ചേരുന്ന സാഹചര്യത്തിലാണ് ഈ പദവികൾക്കായി പലരും ചരടുവലി തുടങ്ങിയത്.


കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ് മന്ത്രിസഭയിൽ ചേരുമ്പോൾ അധ്യക്ഷ സ്ഥാനത്തേക്ക് പകരം ഒരാളെ പരിഗണിക്കുമെന്നതിനാൽ മുതിർന്ന നേതാക്കളായ ബെന്നി ബഹനാൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ ഈ പദവിക്കായി കരുനീക്കം തുടങ്ങി. കൊടിക്കുന്നിൽ സുരേഷ് മല്ലികാർജുൻ ഖാർഗെയെ സന്ദർശിച്ച് അവകാശ വാദം ഉന്നയിച്ചു. പട്ടിക ജാതി വിഭാഗങ്ങളുടെ ശാക്തീകരണം ലക്ഷ്യമിടുന്ന പാർട്ടി എന്നവകാശപ്പെടുമ്പോൾ കേരളത്തിൽ അധ്യക്ഷ പദവി ആ വിഭാഗത്തിൽ നിന്നുള്ള ഒരാൾക്ക് നൽകേണ്ടതാണെന്ന അവകാശ വാദമാണ് അദ്ദേഹം മുന്നോട്ടു വച്ചതെന്നാണു വിവരം.


മന്ത്രിമാരാകുന്ന കെ പി സി സി ഭാരവാഹികളെയെല്ലാം മാറ്റും. കെ സുധാകരൻ കെപിസിസി അധ്യക്ഷ പദവി ഒഴിയുന്ന സമയത്ത്പലരും സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ള ഒരാളെ ആ സ്ഥാനത്തേക്ക് നിയോഗിക്കുകയായിരുന്നു. വിവിധ സാമൂദായിക പരിഗണനങ്ങൾ ഉൾക്കൊണ്ട് മന്ത്രി സ്ഥാനങ്ങൾ വീതിക്കുമ്പോൾ പാർട്ടി പദവികളിലും ഈപരിഗണന പ്രതീക്ഷിച്ചാണ് പലരും കരുനീക്കം നടത്തുന്നത്.

Post a Comment

0 Comments