പെരിന്തൽമണ്ണ: പണമാവശ്യപ്പെട്ട് ഭീഷണിപ്പെ ടുത്തിയ ശേഷം പാണക്കാട് സാദിഖലി ശിഹാ ബ് തങ്ങൾക്കെതിരെ പോസ്റ്റിട്ട യുവാവ് പറ ഞ്ഞതെല്ലാം കെട്ടുകഥയെന്ന് പൊലീസ്. 17കാ രിയുടെ പരാതി നിലവിലുണ്ടെന്ന ഇയാളുടെ ആരോപണവും തെറ്റാണെന്ന് പൊലീസ് അ ന്വേഷണത്തിൽ കണ്ടെത്തി. പെരിന്തൽമണ്ണ പൊന്ന്യാകുർശി കണ്ണൻതൊടി വീട്ടിൽ മുഹമ്മ ദ് റോഷനാണ് (31) പ്രതി.
ജനുവരി 31ന് വൈകീട്ട് അഞ്ചിന് സാദിഖലി ത ങ്ങളുടെ ബന്ധുവിനെയും സുഹൃത്തിനെയും പെരിന്തൽമണ്ണയിലെ ഒരു മാളിലേക്ക് വിളിച്ചു വരുത്തി മൊബൈൽ ഫോണിൽ സാദിഖലി ശിഹാബ് തങ്ങളുടേതെന്ന് തോന്നിപ്പിക്കുന്ന ചില ഫോട്ടോകളും വിഡിയോ ദൃശ്യങ്ങളും കാ ണിച്ചുകൊടുത്തെന്നും അത് പ്രചരിപ്പിക്കാതി രിക്കണമെങ്കിൽ 15 കോടി രൂപ നൽകണമെ ന്ന് ആവശ്യപ്പെട്ടെന്നുമാണ് കേസ്. എന്നാൽ, ഈ ചിത്രങ്ങൾ മോർഫ് ചെയ്‌ത് നിർമിച്ചതാ ണെന്ന് പൊലീസ് കണ്ടെത്തി.
മാർച്ച് 21 നാണ് വ്യാജ ഫേസ്ബുക്ക് ഐഡിയി ൽനിന്ന് ഇത് സോഷ്യൽ മീഡിയിൽ പ്രചരിപ്പിച്ച ത്. പ്രതിയെ വിശദമായി ചോദ്യംചെയ്ത ശേ ഷം നടത്തിയ അന്വേഷണത്തിലാണ് പണം ത ട്ടാൻ ക്രിമിനൽ കേസ് പ്രതി കൂടിയായ യുവാ വ് നടത്തിയ നാടകമാണെന്ന് സ്ഥിരീകരിച്ചത്.
നേരത്തെ കാപ്പ കേസ് ചുമത്തപ്പെട്ടയാളാണ് പ്രതി. ഇയാൾ വിയ്യൂർ ജയിലിലാണ്. ഭാരതീയ ന്യായ സംഹിത 192, 308 (4) 351 (4), ഐ.ടി ആ ക്ട് 66 ഡി, കേരള പൊലീസ് ആക്ട് 120 വകു പ്പുകൾ പ്രകാരമാണ് കേസ്. വ്യാജ പോസ്റ്റിട്ട യാളെ തിരിച്ചറിഞ്ഞ ശേഷം ദിവസങ്ങൾ നീ ണ്ട അന്വേഷണത്തിന് ശേഷമാണ് പ്രതിയെ പെരിന്തൽമണ്ണ പൊലീസ് ഇൻസ്പെക്ടർ സു മേഷ് സുധാകരൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.



0 Comments