റെയില്‍വേ ഗേറ്റുകള്‍ അടച്ചുതുടങ്ങുമ്പോഴോ അടച്ചുകഴിഞ്ഞോ ഉള്ള 'നുഴഞ്ഞുകയറ്റത്തിന് തടയിടാന്‍ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. റെയില്‍വേ അടച്ചതിനു ശേഷമോ സിഗ്‌നലുകള്‍ അവഗണിച്ചോ ഗേറ്റിനടിയിലൂടെയോ വാഹനം ഓടിച്ചു കയറ്റാന്‍ ശ്രമിക്കുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ മുന്നറിയിപ്പ്.


മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനയുടെയും റെയില്‍വേ ഉദ്യോഗസ്ഥര്‍ നല്‍കുന്ന റിപ്പോര്‍ട്ടുകളുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും ലൈസന്‍സ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികള്‍.


*മോട്ടോര്‍ വാഹനവകുപ്പിന്റെ കുറിപ്പ്*


റെയില്‍വേ ക്രോസുകളിലെ 'സാഹസികത' വേണ്ട: നിങ്ങളുടെ ലൈസന്‍സ് തെറിക്കും! 


റെയില്‍വേ ഗേറ്റുകള്‍ അടച്ചുതുടങ്ങുമ്പോഴോ അടച്ചുകഴിഞ്ഞോ ഉള്ള 'നുഴഞ്ഞുകയറ്റത്തിന് തടയിടാന്‍ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്


റെയില്‍വേ ഗേറ്റ് അടക്കുമ്പോഴോ അടച്ചതിനു ശേഷമോ സിഗ്‌നലുകള്‍ അവഗണിച്ചോ ഗേറ്റിനടിയിലൂടെയോ വാഹനം ഓടിച്ചു കയറ്റാന്‍ ശ്രമിക്കുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും.


റെയില്‍വേ ക്രോസുകളില്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് അപകടമുണ്ടാക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കും


മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനയുടെയും റെയില്‍വേ ഉദ്യോഗസ്ഥര്‍ നല്‍കുന്ന റിപ്പോര്‍ട്ടുകളുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും നടപടി.


നിങ്ങള്‍ ലാഭിക്കാന്‍ ശ്രമിക്കുന്ന ആ ഒന്നോ രണ്ടോ മിനിറ്റുകള്‍ ചിലപ്പോള്‍ നിങ്ങളുടെ ജീവനോ അല്ലെങ്കില്‍ മറ്റുള്ളവരുടെ ജീവനോ എടുത്തേക്കാം.


നിയമങ്ങള്‍ പാലിക്കാം, സുരക്ഷിതമായി യാത്ര ചെയ്യാം.


#mvdkerala