LATEST

6/recent/ticker-posts

Header Ads Widget

വിജയിനൊപ്പം ഇടത്തും വലത്തും ഒരു മലയാളി; നയീം മൂസ

 



ചെന്നൈ: വിജയിനൊപ്പം വലത്തും ഇടത്തും മൂന്നാംകണ്ണായി ഒപ്പമുള്ളത് ഒരു മലയാളിയാണ്. മാഹി സ്വദേശിയും താരത്തിൻ്റെ സ്വകാര്യ സുരക്ഷാ ജീവനക്കാരനുമായ നയീം മൂസ. ജോലിക്കായി വർഷങ്ങൾക്കു മുൻപു ദുബായിലെത്തിയ നയീം പിന്നീട് ബോഡി ബിൽഡറായി. തുടർന്നാണു താരങ്ങളുടെ സുരക്ഷാ ജോലിയിലേക്കു കടക്കുന്നത്.


ഇതിനായി ജെൻഡർ സെക്യൂരിറ്റി എന്ന പേരിലൊരു സ്ഥാപനവും തുടങ്ങി. ദുബായിലെത്തിയ ഷാറുഖ് ഖാൻ, ജസ്റ്റിൻ ബീബർ, ടോം ക്രൂസ് തുടങ്ങി ഒട്ടേറെപ്പേർക്കു ജെൻഡർ സെക്യൂരിറ്റിയാണു സുരക്ഷയൊരുക്കിയത്. തിരഞ്ഞെടുപ്പു പ്രചാരണത്തിൻ്റെ ഓരോ വേദിയിലും വിജയിനൊപ്പമുണ്ടായിരുന്ന നയീം സത്യപ്രതിജ്ഞാ ചടങ്ങിലും ഒപ്പം ചേർന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക സുരക്ഷാ സംഘത്തിൽ നയീം തുടരുമോയെന്നതാണ് ഇനി അറിയാനുള്ളത്

Post a Comment

0 Comments