കൊണ്ടോട്ടി: ഭക്തിയുടെയും മതസാഹോദര്യത്തിൻ്റെയും പരിമളം പകർന്ന് കൊണ്ടോട്ടി നേർച്ച സമാപിച്ചു. കൊടി തോരണങ്ങളും വാദ്യഘോഷങ്ങളാലും പ്രൗഢമായ തട്ടാൻ പെട്ടിവരവ് നേർച്ചയുടെ അവസാനദിനത്തെ ഉത്സവച്ഛായയിലാഴ്ത്തി.
സ്വാമിമഠത്തിൽ നിന്നുള്ള തട്ടാൻ പെട്ടിവരവിനെ തങ്ങളുടെ പ്രതിനിധിയായി ഷാനു ഇഷ്തിയാഖ് കുതിരപ്പുറത്തെത്തി സ്വീകരിച്ച് കുബ്ബയിലേക്ക് ആനയിച്ചു. വാദ്യഘോഷങ്ങളും കൊടിതോരണങ്ങളും കൊഴുപ്പേകിയ പെട്ടിവരവ് കാണാൻ സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങൾ റോഡരികിൽ മണിക്കൂറുകൾക്ക് മുൻപേ സ്ഥാനംപിടിച്ചിരുന്നു. ഭയഭക്തി സാന്ദ്രമായ കുത്തുറാത്തിബും പെട്ടിവരവിനെ ആകർഷകമാക്കി.

0 Comments