LATEST

6/recent/ticker-posts

Header Ads Widget

പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡ്: ഞങ്ങള്‍ക്കിതില്‍ റോളില്ല,; മൗനം വെടിഞ്ഞ് മുഖ്യമന്ത്രി



പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ ഉള്‍പ്പെടെ നടന്ന ഇ ഡി റെയ്ഡില്‍ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. ഈ റെയ്ഡില്‍ സംസ്ഥാന സര്‍ക്കാരിന് യാതൊരു റോളുമില്ലെന്നും അതിനെ വിമര്‍ശിക്കാനോ എങ്ങനെ ഇടപെടണമെന്ന് നിര്‍ദേശങ്ങള്‍ നല്‍കാനോ തങ്ങള്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ഏജന്‍സികള്‍ രജിസ്റ്റര്‍ ചെയ്ത് കേസാണ്. അന്വേഷണത്തിന്റെ ഭാഗമായാണ് അവര്‍ നടപടി സ്വീകരിക്കുന്നത്. 


ഇത് നിയമവിരുദ്ധമെങ്കില്‍ സിപിഐഎമ്മിന് അതിനെ കോടതിയില്‍ ചോദ്യം ചെയ്യാം. രാഷ്ട്രീയ കാരണങ്ങള്‍ ഇതിന് പിന്നിലുണ്ടെങ്കില്‍ അവര്‍ക്ക് രാഷ്ട്രീയമായും ചോദ്യം ചെയ്യാനുള്ള എല്ലാ അവകാശങ്ങളുമുണ്ട്. ഇവിടെ പിണറായി വിജയന്‍ വിമര്‍ശിക്കുന്നത് രാഹുല്‍ ഗാന്ധിയെയാണ്. പ്രധാനമന്ത്രിയേയോ ബിജെപി നേതാക്കളെ ആരെയോ പിണറായി വിജയന്‍ കുറ്റപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാര്‍ത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.


താന്‍ ഇതുവരെ മാധ്യമങ്ങളോട് ഈ വിഷയത്തില്‍ പ്രതികരിക്കാത്തതിനെ മുഖ്യമന്ത്രി ന്യായീകരിച്ചു. എപ്പോള്‍ പ്രതികരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം തനിക്ക് തരണം. ചോദ്യം ചോദിക്കാനുള്ള അവകാശം എപ്പോഴും മാധ്യമങ്ങള്‍ക്കും തരും. പഠിച്ചിട്ടേ പ്രതികരിക്കൂ എന്നും ഒരിക്കലും ഓടിയൊളിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments