LATEST

6/recent/ticker-posts

Header Ads Widget

തിരഞ്ഞെടുപ്പ് തോൽവി; കേരള കോൺഗ്രസ് എമ്മിൽ പൊട്ടിത്തെറി.

 



തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കേരള കോൺഗ്രസ് എമ്മിൽ പൊട്ടിത്തെറി, ജോസ് കെ മാണിയുടെ തോൽവിയെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ സംസ്ഥാന കമ്മിറ്റി അംഗം ജോണി ഏറത്ത് രാജിവെച്ചു. മുന്നണി മാറാത്തതിൽ നേതാക്കളിലും അണികളിലും ഭിന്നതയുണ്ട്.


എലിക്കുളം സ്വദേശിയാണ് ജോണി ഏറത്ത്. എലിക്കുളത്ത് എന്തുകൊണ്ട് വോട്ട് കുറഞ്ഞു എന്നത് സംബന്ധിച്ചുള്ള തർക്കമാണ് രാജിക്ക് കാരണമെന്നാണ് വിവരം. മുന്നണി മാറാത്തതിൽ നേതാക്കളിലും അണികളിലും ഭിന്നതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.


അതേസമയം, തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ജോസ് കെ മാണിയുടെ വസതിക്ക് മുന്നിലുണ്ടായ സംഘർഷത്തിൽ പൊലീസ് കേസെടുത്തു. വീടിന് മുന്നിലുണ്ടായസംഘർഷത്തിന്റെ കൂടുതൽപുറത്ത്. യുഡിഎഫ് പ്രവർത്തകരുടെ വിജയാഘോഷത്തിനിടെയായി രുന്നു സംഘർഷം.

Post a Comment

0 Comments