LATEST

6/recent/ticker-posts

Header Ads Widget

ബെംഗളൂരുവില്‍ മലയാളി യുവതി മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവം: പ്രതി ദീപക് കൃഷ്ണ പിടിയില്‍

 



ബെംഗളൂരു: ബെംഗളൂരുവില്‍ നായ വളര്‍ത്തല്‍ കേന്ദ്രത്തില്‍ യുവതി മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയില്‍. ഷെല്‍ട്ടര്‍ ഹോം ഉടമ ദീപക്ക് കൃഷ്ണയാണ് കര്‍ണാടക പൊലീസിന്റെ പിടിയിലായത്. കന്യാകുമാരിയില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഇയാളെ ഉടന്‍ ബെംഗളൂരുവില്‍ എത്തിക്കും. ബെംഗളൂരുവില്‍ തെരുവ് നായ്ക്കളെ സംരക്ഷിക്കുന്ന ഷെല്‍ട്ടര്‍ ഹോം നടത്തിവന്നിരുന്ന ദീപക് കൃഷ്ണ മലയാളിയാണ്.


ഇക്കഴിഞ്ഞ മൂന്നാം തീയതിയായിരുന്നു വാടാനപ്പള്ളി സ്വദേശിനിയായ സുനിയ ദീപക് കൃഷ്ണയുടെ ക്രൂര മര്‍ദ്ദനത്തിന് ഇരയായത്. ലൈംഗികാതിക്രം ചെറുക്കുന്നതിനിടെ ദീപക് കൃഷ്ണ സുനിതയെ മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായത്. സുനിത ലൈംഗികാതിക്രമത്തിന് ഇരയായതായി പൊലീസ് പറഞ്ഞിരുന്നു. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയായിരുന്നു സുനിത മരിച്ചത്.


വാടാനപ്പള്ളിയില്‍ തെരുവ് നായകള്‍ക്കായി ഷെല്‍ട്ടര്‍ ഹോം നടത്തിവരികയായിരുന്നു സുനിത. സമീപത്തെ സ്‌കൂളില്‍ നിന്ന് ലഭിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളായിരുന്നു സുനിത നായ്ക്കള്‍ക്ക് നല്‍കിയിരുന്നത്. സ്‌കൂള്‍ അടച്ചതോടെ പ്രതിസന്ധിയിലായ സുനിത ബെംഗളൂരുവില്‍ തെരുവുനായ്ക്കള്‍ക്കായുളള ഷെല്‍ട്ടര്‍ ഹോമിലേക്ക് ആളെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടാണ് ബെംഗളൂരുവിലേക്ക് പോയത്. ഏപ്രില്‍ പതിനേഴിന് സഹോദരിയുടെ മകള്‍ക്കും ഒരു തൃശൂര്‍ സ്വദേശിനിക്കും ഭര്‍ത്താവിനുമൊപ്പം സുനിത ബെംഗളൂരുവില്‍ എത്തി. സുനിത എത്തിയതോടെ ദീപക് ശാരീരിക ഉപദ്രവം ആരംഭിച്ചു. ഇതോടെ സുനിത രക്ഷപ്പെടാനുള്ള ശ്രമം നടത്തി.


ദീപക്കിന്റെ ആക്രമണത്തില്‍ സുനിതയ്ക്ക് നെഞ്ചില്‍ അടക്കം സാരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് തൃശൂരിലേക്ക് കൊണ്ടുവരികയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കാരണര്‍ കേസിലെ പ്രതിയായ ഷെറെിന്റെ സഹതടവകാരിയായിരുന്നു സുനിത. വധശ്രമക്കേസില്‍ ശിക്ഷിക്കപ്പെട്ടായിരുന്നു സുനിത അട്ടക്കുളങ്ങര ജയിലില്‍ എത്തിയത്. ഷെറിന് ജയിലില്‍ നിയമവിരുദ്ധമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുവെന്ന ആരോപണം ഉന്നയിച്ചത് സുനിതയായിരുന്നു

Post a Comment

0 Comments