LATEST

6/recent/ticker-posts

Header Ads Widget

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച്‌ ഗർഭണിയാക്കിയ ബന്ധുവായ മധ്യവയസ്കനെ മരണം വരെ കഠിന തടവിന് ശിക്ഷിച്ചു



 പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച്‌ ഗർഭണിയാക്കിയ ബന്ധുവായ മധ്യവയസ്കനെ മരണം വരെ കഠിന തടവിന് ശിക്ഷിച്ചു

ആറ്റിങ്ങല്‍ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്. എട്ട് ലക്ഷം രൂപ പിഴയും കുറ്റവാളി ഒടുക്കണം.


2022 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാഹനാപകടത്തില്‍ പരിക്കേറ്റ പത്താം ക്ലാസുകാരിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പെണ്‍കുട്ടി ഗർഭിണിയാണെന്ന് കാര്യം വീട്ടുകാർ അറിഞ്ഞത്. പത്താം ക്ലാസ് പരീക്ഷാഫലം വരുന്നതിനിടയാണ് പെണ്‍കുട്ടിക്ക് അപകടം സംഭവിച്ചത്. പഠനത്തില്‍ മിടുക്കി ആയ പെണ്‍കുട്ടി മുഴുവൻ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയാണ് പത്താം ക്ലാസ് വിജയിച്ചത്.


കുടുംബത്തിന്റെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയും മക്കളും ഉള്ള പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെ ഒരു അംഗത്തെ പോലെയായിരുന്നു. വളരെ തന്ത്രപൂർവ്വം സ്വന്തം വീട്ടിലെത്തിച്ചാണ് പെണ്‍കുട്ടിയെ പ്രതി പീഡിപ്പിച്ചത്.


സംഭവം നടന്ന ദിവസം വീട്ടിലേക്കുള്ള പച്ചക്കറി വാങ്ങാൻ പ്രതിയും പെണ്‍കുട്ടിയും ഒന്നിച്ചു പോകുകയായിരുന്നു. തനിക്കും പച്ചക്കറി വാങ്ങണമെന്നും വീട്ടില്‍ കയറി പേഴ്സ് എടുത്തിട്ട് പോകാമെന്നും പറഞ്ഞതാണ് പ്രതി പെണ്‍കുട്ടിയെ വീട്ടില്‍ എത്തിച്ചത്. ഭാര്യയും മക്കളും വീട്ടിലുണ്ടെന്നും പ്രതി പെണ്‍കുട്ടിയെ ധരിപ്പിച്ചു.


പ്രതിയെ ഭയന്ന് പെണ്‍കുട്ടി വിവരം ആരോടും പറഞ്ഞിരുന്നില്ല. കൂടാതെ പഠനത്തില്‍ പിറകോട്ട് പോകാത്തതിനാല്‍ വീട്ടുകാർക്ക് സംശയമൊന്നും തോന്നിയതുമില്ല. വാഹനാപകടത്തില്‍ തുടർന്ന് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി അഞ്ചുമാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്. തുടർന്നാണ് പെണ്‍കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. കഴക്കൂട്ടം പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം നടത്തിയത്.

Post a Comment

0 Comments