LATEST

6/recent/ticker-posts

Header Ads Widget

പ്രതിശ്രുത വരൻ ബൈക്ക് അപകടത്തിൽ മരിച്ചു; യുവതി ആത്മഹത്യ ചെയ്തു




കാസർകോട്: പ്രതിശ്രുത വരൻ ബൈക്കപകടത്തിൽ മരിച്ചതിന്റെ വിഷമത്തിൽ പ്രതിശ്രുത വധു വീട്ടിനകത്ത് ഫാനിൽ തൂങ്ങിമരിച്ചു. കുമ്പള കിദൂർ കുണ്ടക്കേരടുക്കയിലെ ബി. ജയാനന്ദയുടെ മകൾ പ്രഫുല്ലയാണ് (26) ജീവനൊടുക്കിയത്.


ഞായറാഴ്ച വൈകിട്ടാണ് ഹാളിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടത്. ഈ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. കുടുംബം ജയാനന്ദയുടെ സഹോദരീപുത്രിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു.


തമിഴ്‌നാട് സ്വദേശിയും ബാങ്ക് ജീവനക്കാരനുമായ മണിയും പ്രഫുല്ലയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നു. മഴക്കാലത്തിന് ശേഷം വിവാഹം നടത്താനായിരുന്നു തീരുമാനം. ഇതിനിടെ ഒരു മാസം മുൻപ് മണി ഓടിച്ചിരുന്ന ബൈക്കും മറ്റൊരു ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായി.


ഗുരുതരമായി പരുക്കേറ്റ് പത്ത് ദിവസത്തോളം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ശേഷം മണി മരിച്ചു. മണിയുടെ സംസ്ക‌ാര ചടങ്ങിൽ പ്രഫുല്ലയും കുടുംബവും സംബന്ധിച്ചിരുന്നു.തിരിച്ച് വീട്ടിലെത്തിയ ശേഷം പ്രഫുല്ല മാനസികമായി തകർന്ന നിലയിലായിരുന്നു.

മൃതദേഹത്തിനടുത്തുനിന്ന് ആത്മഹത്യക്കുറിപ്പും കണ്ടെത്തി. മണിയുടെ വിയോഗം താങ്ങാനാകുന്നില്ലെന്നും തൻ്റെ മൃതദേഹം മണിയെ സംസ്ക‌കരിച്ച സ്ഥലത്തു തന്നെ സംസ്കരിക്കണമെന്നുമാണ് ആത്മഹത്യക്കുറിപ്പിലുള്ളത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകാനാണ് കുടുംബത്തിന്റെ തീരുമാനം. കുമ്പള പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ആത്മഹത്യക്കുറിപ്പും ഫോണും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

Post a Comment

0 Comments