LATEST

6/recent/ticker-posts

Header Ads Widget

സ്ത്രീകൾക്ക് കെ എസ് ആർ ടി സി സൗജന്യയാത്ര; ഇന്നു മുതൽ ജെൻഡർ ടിക്കറ്റിങ് സംവിധാനം നടപ്പിലാക്കുന്നു

 


തിരുവനന്തപുരം: കെ എസ് ആർ ടി സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്രയെന്ന യു ഡി എഫ് ഗ്യാരണ്ടി നടപ്പാക്കുന്നതിനു മുന്നോടിയായി ഇന്നു മുതൽ ജെൻഡർ ടിക്കറ്റിങ് സംവിധാനം നടപ്പിലാക്കുന്നു. ശരാശരി എത്ര സ്ത്രീകൾ കെ എസ് ആർ ടി സിയിൽ യാത്ര ചെയ്യുന്നു എന്നു കണ്ടെത്തുന്നതിനു വേണ്ടിയാണ് ഈ നടപടി.


ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ വഴി ടിക്കറ്റ് വിതരണം ചെയ്യുമ്പോൾ പുരുഷൻ, സ്ത്രീ എന്നു രേഖപ്പെടുത്തുന്നതിനുള്ള സൗകര്യമാണ് ഇന്നു മുതൽ പ്രാബല്യത്തിൽ വരുന്നത്. ഇതോടൊപ്പം ട്രാൻസ് ജന്റർ കൂടി രേഖപ്പെടുത്തണമെന്ന ആലോചനയുമുണ്ട്. ജെൻഡർ ടിക്കറ്റിങ്ങിന് ആവശ്യമായ മാറ്റങ്ങൾ ഇ ടി എം സോഫ്റ്റ് വെയറിൽ വരുത്തിയിട്ടുണ്ടെന്ന് കെ എസ് ആർ ടി സി ഐ ടി വിഭാഗം ഡെപ്യൂട്ടി ജനറൽ മാനേജർ എസ് നിശാന്ത് പുറത്തിറക്കിയ ഉത്തരവിൽ നിർദ്ദേശിക്കുന്നു.


യാത്രക്കാർ പുരുഷനാണോ സ്ത്രീയാണോ എന്നു ശനിയാഴ്‌ച മുതൽ കൃത്യമായി രേഖപ്പെടുത്തണമെന്നാണ് അധികൃതർ നിർദേശം നൽകിയത്. യു ഡി എഫ് സർക്കാർ ഇന്ദിരാ ഗ്യാരണ്ടി നടപ്പാക്കുമ്പോൾ കെ എസ് ആർ ടി സിക്ക് വരുന്ന ബാധ്യതയുടെ കണക്ക് കണ്ടെത്താനുള്ള നടപടിയുടെ ഭാഗമായാണ് പുതിയ നീക്കം.

Post a Comment

0 Comments