വള്ളിക്കുന്ന് : പരപ്പനങ്ങാടി -കടലുണ്ടി റോഡിൽ ആനങ്ങാടി ഭാഗത്ത് റോഡ് ഉയർത്തിയത് കാരണo നിത്യേന അപകടങ്ങൾ സംഭവിക്കുന്നു എന്നതും, ആനങ്ങാടി ടൗണിൽ ഓട്ടോറിക്ഷകൾ നിർത്തുന്ന ഭാഗത്ത് റോഡിലേക്ക് കയറാതിരിക്കാൻ ഓട്ടോ സ്റ്റാൻഡും കോൺക്രീറ്റ് ചെയ്യണം എന്നും ആവശ്യപ്പെട്ടുകൊണ്ടാണ് പൊതുമരാമത്ത് വകുപ്പിന് മനുഷ്യാവകാശ പ്രവർത്തകനും പൊതുപ്രവർത്തകരായ അബ്ദുൽ റഹീം പുക്കത്ത് തിരൂരങ്ങാടി, സുബൈർ ആനങ്ങാടി എന്നിവരുടെ നേതൃത്വത്തിൽ പൊതുമരാമത്ത് അസി:എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ പി ബിന്ദുവിനും , അസിസ്റ്റൻറ് എൻജിനീയർക്കും പരാതികൾ നൽകുകയും നിരന്തരമായി ബന്ധപ്പെടുകയും ചെയ്തത് കാരണം റോഡ് സൈഡുകൾ കോൺക്രീറ്റ് ചെയ്തു. പഴയ റോഡ് വർക്കിൽ കോൺട്രാക്ട് ഇല്ലാതിരുന്നതിനാൽ സൈഡ് ഐറിഷ് ചെയ്യാത്ത ഭാഗങ്ങളിൽ കാൽനടയാത്രക്കാരും മറ്റു വാഹനങ്ങളും സ്ഥിരമായി അപകടത്തിൽ പെടാറുമുണ്ടായിരുന്നു. ഇതു കാണിച്ചുകൊണ്ട് പൊതുപ്രവർത്തകർ നിരന്തരമായി ബന്ധപ്പെട്ടതിനെ തുടർന്ന് പുതിയ വർക്കിലെ ബാക്കി വന്ന ഫണ്ട് ഉപയോഗിച്ച് കൊണ്ടാണ് ഓട്ടോ സ്റ്റാൻഡ് നിൽക്കുന്ന ഭാഗവും, റോഡും സൈഡ് ഐറിഷ്(കോൺക്രീറ്റ് ചെയ്തത്) ഓവർസിയർ അഭയന്റെ നേതൃത്വത്തിൽ നിരന്തര ഇടപെടലുകളും പ്രവർത്തിയുടെ ജാഗ്രതയും കാരണമാണ് പുതിയ വർക്കിലെ ബാക്കി തുകകൊണ്ട് പഴയ വർക്ക് പൂർത്തീകരിക്കാൻ ആയതെന്ന് അബ്ദുൽ റഹീം പൂക്കത്ത് പ്രത്യേകം നന്ദി അറിയിച്ചു
ഫോട്ടോ ;- ആനങ്ങാടി ജംഗ്ഷനിൽ ഓട്ടോ സ്റ്റാൻഡിൽ കോൺക്രീറ്റ് പ്രവർത്തി നടന്നുകൊണ്ടിരിക്കുന്നു



0 Comments