ചെന്നൈ: തമിഴ്‌നാട് നിയമസഭയിലെ സമ്പന്നരിൽ വിജയ് രണ്ടാമൻ. 648 കോടിയുടെ ആസ്തിയാണ് വിജയിക്കുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വിജയ് 184 കോടിയുടെ വരുമാനമുണ്ടായെന്നാണ് ആദായനികുതി റിട്ടേണുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
സ്ഥിരമായ ആസ്‌തിയായി 426.20 കോടിയുംഅല്ലാത്തതായി 226.65 കോടിയുടെ സമ്പത്തും വിജയിക്കുണ്ട്. സമ്പത്ത് കണക്കിൽ എഐഎഡിഎംകെ എംഎൽഎ ലീമാർസോ മാർട്ടിനാണ് ഒന്നാമത്. ലാൽഗുഡി മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മാർട്ടിന്റെ ആസ്തി ഏകദേശം 5,863 കോടി രൂപ വരും. തമിഴ്‌നാട്ടിലെ 233 സ്ഥാനാർഥികളുടെ ആകെ ആസ്‌തി ഏകദേശം 11,265 കോടി രൂപ വരും. തമിഴ്‌നാട്ടിലെ എംഎൽഎമാരുടെ ശരാശരി ആസ്തി 48.35 കോടിയാണ്.
എന്നാൽ, 2021ൽ ഇത് 12,27 കോടി രൂപയായിരുന്നു. ടിവികെ എംഎൽഎമാരുടെ ശരാശരി ആസ്‌തി 27.09 കോടിയും ഡിഎംകെ എംഎൽഎമാരുതേ് 14.34 കോടിയുമാണ്. എഐഎഡിഎംകെ എംഎൽഎമാരുടെ ശരാശരി ആസ്‌തി 152.89 കോടിയും കോൺഗ്രസിൻറേറത് 17.81 കോടിയുമാണ്.
108 സീറ്റുകളുമായി വിജയ് ഏറ്റവും വലിയ ഒറ്റകക്ഷിയാവുകയും മറ്റുപാർട്ടികളെ കൂട്ടി കേവല ഭൂരിപക്ഷം തികച്ച് സർക്കാർ രൂപീകരിക്കുകയും ചെയ്‌തു. അഞ്ചുദിവസംനീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് 120 എംഎൽഎമാരുടെ പിന്തുണയോടെ തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തത്. ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഒമ്പത് മന്ത്രിമാരും വിജയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തു. പെരമ്പൂർ സീറ്റ് നിലനിർത്തി വിജയ്, തിരുച്ചിറപ്പള്ളി ഈസ്റ്റിലെ നിയമസഭ അംഗത്വം രാജിവെക്കുകയും ചെയ്‌തിരുന്നു.



0 Comments