LATEST

6/recent/ticker-posts

Header Ads Widget

അനധികൃത ഐപിഎൽ വാതുവെപ്പ്; 3,95,590 രൂപയുമായി സംഘം പിടിയിൽ

 



സുന്ദർഗഢ്: അനധികൃത ഐപിഎൽ വാതുവെപ്പ് സംഘത്തെ പിടികൂടി പൊലീസ്. ഒഡീഷയിലെ സുന്ദർഗഢ് ജില്ലയിലെ ഹതിബാരിയിലാണ് സംഭവം. ഒരാളെ അറസ്റ്റ് ചെയ്തു. കൂടെയുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടു.


3,95,590 രൂപ, ഒന്നിലധികം മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, മെമ്മറി കാർഡുകൾ, വാഹനം എന്നിവ പൊലീസ് സംഭവസ്ഥലത്തുനിന്നും പിടിച്ചെടുത്തു. രക്ഷപെട്ട പ്രതികളെ കണ്ടെത്താനുള്ള അന്വേഷണങ്ങൾ നടക്കുകയാണ്.


കൂടാതെ ഈ സംഘത്തിന്റെതെന്ന് സംശയിക്കുന്ന ഒന്നിലധികം അനധികൃത വെബ്സൈറ്റുകളും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. നിയമവിരുദ്ധമായ ഐപിഎൽ വാതുവെപ്പ് പ്രവർത്തനങ്ങൾ രാജ്യവ്യാപകമായി നടക്കുന്ന സാഹചര്യത്തിലാണ് നടപടി.

Post a Comment

0 Comments