LATEST

6/recent/ticker-posts

Header Ads Widget

വിധി കാത്ത് വേങ്ങര: ജില്ലയിൽ 16 മണ്ഡലങ്ങളും വോട്ടെണ്ണലിന് സജ്ജം; ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ കളക്ടർA




കേരള നിയമ സഭയുടെ ജനവിധിയുടെ ഫലം നാളെ അറിയാം. മലപ്പുറം ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെണ്ണലിനുള്ള എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളകക്ടർ.


നാളെ രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണൽ പ്രക്രിയ ആരംഭിക്കുന്നത്. രാവിലെ 8:30-ഓടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടക്കത്തിൽ പോസ്റ്റൽ ബാലറ്റുകളാണ് എണ്ണിത്തുടങ്ങുക. ജനാധിപത്യത്തിൻ്റെ ഈ സുപ്രധാന പ്രക്രിയ സുതാര്യമായി പൂർത്തിയാക്കാൻ 1,456 കൗണ്ടിംഗ് ഉദ്യോഗസ്ഥരെയാണ് ജില്ലയിൽ ആകെ നിയോഗിച്ചിട്ടുള്ളത്.441 കൗണ്ടിംഗ് സൂപ്പർവൈസർമാർ, 574 കൗണ്ടിംഗ് അസിസ്റ്റന്റുമാർ, 441 മൈക്രോ ഒബ്സർവർമാർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു.


വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കർശനമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.ഒരു റൗണ്ടിൽ പരമാവധി 14 ബൂത്തുകളിലെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളാണ് (ഇവിഎം) എണ്ണുക. ഇതിനായി ഒരു വോട്ടെണ്ണൽ കേന്ദ്രത്തിൽ പരമാവധി 14 കൗണ്ടിംഗ് മേശകൾ വീതം സജ്ജീകരിക്കും.


പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നതിനായി 500 എണ്ണത്തിന് ഒന്നു വീതം എന്ന ക്രമത്തിൽ പ്രത്യേക മേശകളും ഓരോന്നിനും ഓരോ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാരെയും (എആർഒ) ചുമതലപ്പെടുത്തിയിട്ടുണ്ട്. വോട്ടെണ്ണലിന് മുന്നോടിയായി സ്ഥാനാർഥികൾ അല്ലെങ്കിൽ അവരുടെ അംഗീകൃത പ്രതിനിധികൾ, കേന്ദ്ര നിരീക്ഷകർ, ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ രാവിലെ ആറ് മണിക്ക് സ്ട്രോങ്ങ് റൂമുകൾ തുറക്കും. സ്ട്രോങ്ങ് റൂം തുറക്കുന്ന നടപടികൾ പൂർണ്ണമായും വീഡിയോയിൽ റിക്കാർഡ് ചെയ്യും.


വോട്ടെണ്ണൽ മേശകളിൽ കൺട്രോൾ യൂണിറ്റിനൊപ്പം ഫോം 17സി കൂടി ലഭ്യമാക്ക ഒരു ബൂത്തിൽ പോൾ ചെയ്‌ത വോട്ടുകളുടെകൃത്യമായ എണ്ണം രേഖപ്പെടുത്തുന്ന ഫോമാണിത്. ഇവിഎമ്മിലെ വോട്ടുകളുടെ എണ്ണവും 17സി പാർട്ട് ഒന്നിലെ വിവരങ്ങളും തമ്മിൽ ഒത്തുനോക്കി കൃത്യത ഉറപ്പാക്കും. എന്തെങ്കിലും തരത്തിലുള്ള വ്യത്യാസങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അവിടുത്തെ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണും. ഇതിനു പുറമെ, സുതാര്യത ഉറപ്പുവരുത്തുന്നതിനായി ഓരോ റൗണ്ടിലെയും രണ്ട് ഇവിഎമ്മുകൾ ഒബ്സർവർമാർ റാൻഡം ആയി പരിശോധിക്കും. ഓരോ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളിലെ വീതം വിവിപാറ്റ് സ്ലിപ്പുകൾ നിർബന്ധമായും എണ്ണുമെന്നും കളക്ടർ അറിയിച്ചു.

തിരൂരങ്ങാടി കെ.എം.എം.എം.ഒ അറബിക് കോളേജിലാണ് വേങ്ങര മണ്ഡലത്തിന്റെ വോട്ട് എണ്ണുന്നത്.

Post a Comment

0 Comments