LATEST

6/recent/ticker-posts

Header Ads Widget

10 ലക്ഷം രൂപക്ക് മുകളില്‍ വാര്‍ഷിക വരുമാനമുണ്ടോ, പാചക വാതക സബ്സിഡി നിര്‍ത്തലാക്കുമെന്ന് മൊബൈലില്‍ എണ്ണക്കമ്പനികളുടെ സന്ദേശം

 


10 ലക്ഷം രൂപക്ക് മുകളില്‍ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളുടെ പാചക വാതക സബ് സിഡി നിര്‍ത്തലാക്കുമെന്ന എണ്ണക്കമ്പനികളുടെ സന്ദേശം മൊബൈല്‍ ഫോണുകളില്‍ വന്നു തുടങ്ങിയതോടെ ആശങ്കയിലായി ഉപഭോക്താക്കള്‍.


കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് സന്ദേശങ്ങള്‍ അയക്കുന്നതെന്നും മറ്റ് നിര്‍ദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് എണ്ണക്കമ്പനികളുടെ വിശദീകരണം. ആദായ നികുതി വകുപ്പില്‍ നിന്നും ലഭിച്ച ഡാറ്റാകളുടെ അടിസ്ഥാനത്തിലാണ് പത്ത് ലക്ഷം രൂപക്ക് മുകളില്‍ നികുതി വിധേയമായ വരുമാനമുള്ളവര്‍ക്ക് എണ്ണക്കമ്പനികള്‍ സന്ദേശം അയക്കുന്നത്.


പത്ത് ലക്ഷം രൂപക്ക് മുകളില്‍ നികുതി വിധേയമായ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങള്‍ക്ക് പാചക വാതക സബ്സിഡി ഉണ്ടാകില്ലെന്നാണ് ലഭിക്കുന്ന സന്ദേശം. ഇതില്‍ പരാതിയുള്ളവര്‍ക്ക് ടോള്‍ ഫ്രീ നമ്പര്‍ മുഖേനെയോ വെബ്സൈറ്റ് വഴിയോ 7 ദിവസത്തിനകം പരാതി രേഖപ്പെടുത്താം. അല്ലാത്തവര്‍ ഇത് അംഗീകരിച്ചതായി കണക്കാക്കുമെന്നാണ് എണ്ണക്കമ്പനികളുടെ സന്ദേശം .സന്ദേശം വ്യാജമല്ലെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം അയക്കുന്നതാണെന്നുമാണ് എണ്ണക്കമ്പനികളുടെ വിശദീകരണം. ആദായ നികുതി വകുപ്പില്‍ നിന്നും വ്യക്തികളുടെ വരുമാന വിശദാംശങ്ങള്‍ എണ്ണക്കമ്പനികള്‍ എടുത്തത് സ്വകാര്യത അവകാശ ലംഘനമാണെന്ന പരാതി ഉയര്‍ന്നു കഴിഞ്ഞു


സബ്സിസിഡി ഇല്ലെങ്കില്‍ സിലിണ്ടര്‍ വില എത്ര രൂപ കൂടുമെന്ന ചോദ്യത്തിനും എണ്ണക്കമ്പനികളും ഡീലര്‍മാരും വ്യക്തമായ മറുടി നല്‍കുന്നില്ല. നിലവില്‍ ഉജ്ജ്വല സ്കീമിലുള്ളവര്‍ക്ക് 300 രൂപയാണ് സബ്സിഡി. മറ്റുള്ളവര്‍ക്ക് ബാങ്ക് അക്കൗണ്ട് വഴി നല്ഡകുന്ന സബ്ഡിസിഡി എണ്ണക്കമ്പനികള്‍ നേരത്തെ തന്നെ നിര്‍ത്തലാക്കിയിരുന്നു. സബ്ഡിസി പൂര്‍ണ്ണമായും ഇല്ലാതാകുന്ന ഉയര്‍ന്ന വരുമാനക്കാരില്‍ നിന്നും വിപണി വില ഇടാക്കാനാണ് നീക്കമെന്നാണ് സൂചന


നിലവില്‍ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 3085 രൂപയും 14 കിലോയുടെ ഗാര്‍ഹിക സിലിണ്ടറിന് 920 രൂപയുമാണ് വില . അതായത് ഹോട്ടലുകള്‍ക്ക് കൊടുക്കുന്ന പാചക വാതകത്തിന് കിലോയ്ക്ക് 162 രൂപ 80 പൈസയാണ് വില . എന്നാല്‍ വീടുകളില്‍ കൊടുക്കുന്നത് വില താഴ്തത്തി 65 രൂപ 71 പൈസയ്ക്കാണ് .നികുതികള്‍ ഒഴിവാക്കിയാലും കിലോയ്ക്ക് ശരാശരി 50 രൂപയോളം നഷ്ടത്തിലാണ് വീടുകളിലേക്കുള്ള പാചക വാതകം വില്‍ക്കുന്നത്. സബ്ഡിസിഡി ഒഴിവാക്കിയാല്‍ ഇപ്പോഴത്തെ കണക്കനുസരിച്ച്‌ പത്ത് ലക്ഷം രൂപ നികുതി വിധേയ വരുമാനമുളളവര്‍ക്ക് ഗാര്‍ഹിക സിലിണ്ടറിന് 700 രൂപ വരെ കൂടാം. പക്ഷെ ഇതു സംബന്ധിച്ച മറ്റ് നിര്‍ദ്ദേശങ്ങളൊന്നും ഇതുവരെ കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിച്ചിച്ചില്ലെന്നാണ് എണ്ണക്കമ്പനികള്‍ വ്യക്തമാക്കുന്നത്.


Post a Comment

0 Comments