LATEST

6/recent/ticker-posts

Header Ads Widget

കിണറ്റിൽ പുള്ളിപ്പുലിയുടേയും കാട്ടുപന്നിയുടേയും ജഡം കണ്ടെത്തി

 



കോഴിക്കോട്: ഉപയോഗ്യ ശൂന്യമായ കിണറിൽ ദുർഗന്ധത്തെ തുടർന്നു പരിശോധിച്ചപ്പോൾ പുള്ളിപ്പുലിയുടെയും കാട്ടുപന്നിയുടേയും ജഡം കണ്ടെത്തി. കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറയിലാണ് ഒഴിഞ്ഞ പറമ്പിലെ കിണറ്റിൽ പുലിയുടെ ജഡം കണ്ടത്.


പുളിക്കൽ ഔസേപ്പച്ചൻ എന്നയാളുടെ പറമ്പിനോട് ചേർന്നുള്ള ഉപയോഗശൂന്യമായ കിണറിലാണ് മൃഗങ്ങളെ ചത്ത് ജീർണിച്ച നിലയിൽ കണ്ടെത്തിയത്. വിവരം അറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി. ജഡങ്ങൾ പുറത്തെടുക്കാനുള്ള നടപടി ക്രമങ്ങൾ നടന്നുവരികയാണ്. പ്രദേശത്ത് പുള്ളിപ്പുലിയുടെ സാന്നിധ്യം ഉണ്ടായതിന് സൂചനയൊന്നും ഉണ്ടായിരുന്നില്ല. പുള്ളിപ്പുലി കാട്ടുപന്നിയെ വേട്ടയാടുന്നതിനിടെ രണ്ടു മൃഗങ്ങളും കിണറ്റിൽ വീണിരിക്കാമെന്നാണു കരുതുന്നത്.


ഇന്ന് വൈകീട്ട് നാലോടെ കൂമ്പാറ തോടിന് സമീപം വാഹനം കഴുകാനായി എത്തിയവരാണ് അസഹ്യമായ ദുർഗന്ധം അനുഭവപ്പെട്ടതോടെ നടത്തിയ പരിശോധനയിൽ സമീപത്തെ പറമ്പിലെ കിണറിൽ മൃഗങ്ങളുടെ ജഡം കണ്ടെത്തിയത്. ജഡത്തിന് നാലു ദിവസത്തെ പഴക്കമെങ്കിലും ഉണ്ടെന്നാണ് കരുതുന്നത്

Post a Comment

0 Comments