LATEST

6/recent/ticker-posts

Header Ads Widget

മൂന്നാറിലെ സ്ഥിതി ഗുരുതരം; യുവി ഇന്‍ഡക്ട്‌സ് നിരക്ക് എട്ടിലെത്തി; നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണം

 


സംസ്ഥാനം കൊടുംചൂടില്‍ വെന്തുരുകുന്നു. മൂന്നാറിലെ സ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. യുവി ഇന്‍ഡക്ട്‌സ് നിരക്ക് എട്ടിലെത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി. 

യുവി ഇന്‍ഡക്ട്‌സ് നിരക്ക് ഒന്‍പതിലെത്തിയാല്‍ റെഡ് അലേര്‍ട്ട് നല്‍കേണ്ട സാഹചര്യമാണ്. ഈ പശ്ചാത്തലത്തില്‍ നേരിട്ട് വെയിലേല്‍ക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ പുറത്തിറങ്ങുമ്പോള്‍ തലയും ശരീരവും മറയ്ക്കണമെന്നാണ് നിര്‍ദേശം. വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ ടൂറിസം വകുപ്പിനും ഡിടിപിസിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Post a Comment

0 Comments