LATEST

6/recent/ticker-posts

Header Ads Widget

വടകരയിൽ ലീഗ്, സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷം; മൂന്ന് ലീഗ് പ്രവർത്തകർക്കും ഒരു സിപിഎം പ്രവർത്തകനും പരിക്ക്



കോഴിക്കോട്:  വടകരയിൽ ലീഗ്, സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷം. തിരുവള്ളൂരിലാണ് സംഭവം. സംഘർഷത്തിൽ മൂന്ന് ലീഗ് പ്രവർത്തകർക്കും ഒരു സിപിഎം പ്രവർത്തകനും പരിക്കേറ്റു.

ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്.

നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് പ്രദേശത്ത് സിപിഎം-ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നലെ ഉണ്ടായ സംഘർഷം.

സംഭവത്തെ തുടർന്ന് സ്ഥലത്ത് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.

Post a Comment

0 Comments