മലപ്പുറം തിരൂരങ്ങാടി കൊടശ്ശേരി സ്വദേശി അലിയുൾ താഹിർ കെ. (29), തലശ്ശേരി മാഹി സ്വദേശി സഫനിദ് എം. (32), മലപ്പുറം പെരുമണ്ണ സ്വദേശി സൈഫുദ്ദീൻ വി.പി. (35) എന്നിവരാണ് അറസ്റ്റിലായത്. ഇവർ ലഹരിക്കടത്തിനായി ഉപയോഗിച്ച 'കെ.എൽ 25 ജെ 63' നമ്പറിലുള്ള ഹ്യുണ്ടായ് കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു.
മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം. ദിലീപിന്റെ നേതൃത്വത്തിൽ തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റ് ടീം സംയുക്തമായാണ് പരിശോധന നടത്തിയത്.
പരിശോധനാ സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അജയകുമാർ കെ.കെ., പ്രിവന്റീവ് ഓഫീസർ ചാൾസ്കുട്ടി, സിവിൽ എക്സൈസ് ഓഫീസർമാരായ ചന്ദ്രൻ പി.കെ., രാജേഷ് എം.ജി., മാനുവൽ ജിംസൺ, വനിതാ സിവിൽ എക്സൈസ് ഓഫീസർ അനില പി.സി., ഡ്രൈവർ ഷിംജിത്ത് പി. എന്നിവരും പങ്കെടുത്തു. പ്രതികൾക്കെതിരെ എൻ.ഡി.പി.എസ് (NDPS) നിയമപ്രകാരം കേസെടുത്തു മേൽനടപടികൾ സ്വീകരിച്ചു. അതിർത്തി വഴിയുള്ള മയക്കുമരുന്ന് കടത്ത് തടയാൻ പരിശോധനകൾ ഇനിയും കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു.

0 Comments