പേങ്ങാട്ടുകുണ്ടിൽപറമ്പ് എം ഐ എസ് എം യു പി സ്കൂളിന്റെ പഴയ കെട്ടിടത്തിന്റെ സ്ഥാനത്ത് പുതിയ കെട്ടിടം വരാൻ പോകുന്നതോടെയാണ് പഴമയുടെ മനോഹാരിത നിലനിർത്തുന്ന ഈ പെയിന്റിംഗ് സമൂഹമാധ്യമങ്ങളിൽ വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്.
മൂന്ന് വർഷം മുമ്പ് വരച്ച ഈ ചിത്രം അന്ന് വൈറലായിരുന്നു.
പുതു തലമുറയ്ക്കായ് പഴയ കാലത്തിന്റെ ഓർമ്മപ്പെടുത്തലുകളാണ് ഇദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം.
വരും തലമുറയ്ക്കായുള്ള ചരിത്രരേഖകളായ് മാറുകയാണ് ഇദ്ദേഹത്തിന്റെ കലാസൃഷ്ടികൾ.
കളിമൺ നിർമ്മിതികളിലും മറ്റു കരകൗശല സൃഷ്ടികളിലും ശ്രദ്ധേയനാണ് ഇദ്ദേഹം.
പുകയൂർ വലിയപറമ്പ് മലബാർ സെൻട്രൽ സ്കൂളിലെ ചിത്രകലാധ്യാപകനായ എം വി എസ് കണ്ണമംഗലം മേമാട്ടുപാറ സ്വദേശിയാണ്.

0 Comments