LATEST

6/recent/ticker-posts

Header Ads Widget

നാടിനെ നടുക്കി പാമ്പ് ഭീതി: കുറ്റ്യാടിയിൽ വീടിനകത്ത് കണ്ടെത്തിയത് അഞ്ച് വെള്ളിക്കെട്ടൻ പാമ്പുകളെ

 



കോഴിക്കോട്: കൊടുംചൂടിൽ നിന്ന് തണുപ്പ് തേടിവിഷപ്പാമ്പുകൾ വീടിനുള്ളിലേക്ക് ചേക്കേറുന്നത് വർധിക്കുന്നു. കുറ്റ്യാടി മുണ്ടക്കുറ്റിയിലെ മീത്തലെ കാപ്പുമ്മൽ രമേശൻ്റെ വീട്ടിൽ നിന്ന് അഞ്ച് ഉഗ്രവിഷമുള്ള വെള്ളിക്കെട്ടൻ (ശങ്കുവരയൻ) പാമ്പുകളെയാണ് കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ രമേശൻ്റെ മക്കൾ ഉറങ്ങിക്കിടന്ന കട്ടിലിലെ തലയണക്കടിയിൽ നിന്നാണ് ആദ്യത്തെ പാമ്പിനെ കണ്ടത്.

തുടർന്ന് നടത്തിയ പരിശോധനയിൽ ബാത്ത്റൂമിലും മറ്റ് മുറികളിലുമായി മൂന്ന് പാമ്പുകളെ കൂടി കണ്ടെത്തി. രാത്രി നാട്ടുകാർ നടത്തിയ കൂടുതൽ പരിശോധനയിലാണ് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തിയത്. ആറ് അംഗങ്ങൾ താമസിക്കുന്ന വീട്ടിൽ ഭിത്തികൾ സിമൻ്റ് ചെയ്ത് തറ ടൈൽ പാകിയതാണെന്നിരിക്കെ പാമ്പുകൾ എത്തിയത് എങ്ങനെയെന്നത് വീട്ടുകാരെയും നാട്ടുകാരെയുംഒരുപോലെ ആശങ്കയിലാക്കുന്നു.

ചൂട് കാലമായതിനാൽ പാമ്പുകൾ തണുപ്പുള്ള സ്ഥലങ്ങൾ തേടി വീടിനുള്ളിലേക്ക് കയറാൻ സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു. തലനാരിഴയ്ക്കാണ് വലിയൊരു അപകടത്തിൽ നിന്ന് രമേശനും കുടുംബവും രക്ഷപ്പെട്ടത്.

Post a Comment

0 Comments