മലപ്പുറം: വേങ്ങര വലിയോറ പാണ്ടികശാല സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. വലിയോറ പാണ്ടികശാലയിൽ താമസിക്കുന്ന മുബാരിസിനെ (26) ആണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്.
20/04/2026 തിങ്കളാഴ്ച വൈകുന്നേരം 6:30 മുതലാണ് ഇദ്ദേഹത്തെ വീട്ടിൽ നിന്നും കാണാതായത്.
ബന്ധുക്കളും സുഹൃത്തുക്കളും വിവിധയിടങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. നിലവിൽ വേങ്ങര പോലീസിൽ വിവരമറിയിച്ചിട്ടുണ്ട്.
ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ വിവരമറിയിക്കണമെന്ന് ബന്ധുക്കൾ അഭ്യർത്ഥിച്ചു.
ബന്ധപ്പെടേണ്ട നമ്പർ:
📞 9633457390

0 Comments