LATEST

6/recent/ticker-posts

Header Ads Widget

തിരൂരങ്ങാടി വില്ലേജിലെ നികുതി അടക്കാൻ കഴിയാത്ത പ്രശ്നം പരിഹരിക്കണം



തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്കിൽ പെട്ട തിരൂരങ്ങാടി വില്ലേജിൽ ഡിജിറ്റൽ സർവേ നടപടികൾ പൂർത്തിയായതിന്റെ ഭാഗമായി നികുതി സ്വീകരിക്കാൻ കഴിയാത്ത സാഹചര്യം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടാകുന്നു. റിലീസ് സോഫ്റ്റ്‌വെയറിൽ സിസ്റ്റത്തിൽ തിരൂരങ്ങാടി മുൻസിപ്പാലിറ്റി എന്നിടത്ത് “പഞ്ചായത്ത്" എന്ന് രേഖപ്പെടുത്തിയതിനാൽ” ഭൂ നികുതിയിലും, ഡിജിറ്റൽ സർവേ ചാർജും പഞ്ചായത്ത് തലത്തിലുള്ള ചാർജ് കാണിക്കുന്നതിനാലാണ് നികുതി അടവാക്കാൻ കഴിയാത്തത്. 

പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പൊതുപ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകനുമായ അബ്ദുൽ റഹീം പൂക്കത്ത് ലാൻഡ് റവന്യൂ കമ്മീഷണർക്ക് പരാതി നൽകി.

 

പൊതുജനങ്ങൾ നികുതി അടക്കാൻ വില്ലേജ് ഓഫീസിൽ വന്ന് തിരിച്ചു വരുന്ന സാഹചര്യവും വിവിധ ആവശ്യങ്ങൾക്കായിയും, സേവനങ്ങൾക്കായിയും, പഠന ലോണുകൾക്കായി സമർപ്പിക്കേണ്ട നികുതി അടച്ച റെസിപ്റ്റ് സമർപ്പിക്കാൻ കഴിയാത്തത് പൊതുജനങ്ങൾക്ക് വിവിധ സേവനങ്ങൾ നിഷേധിക്കുന്നതിന് കാരണമാവുകയും ചെയ്യുന്നു. പൊതുജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾ സമയബന്ധിതമായി ലഭ്യമാക്കാൻ വേണ്ട നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടാണ് പരാതി സമർപ്പിച്ചിട്ടുള്ളത്.

Post a Comment

0 Comments