വളാഞ്ചേരി: ആതവനാട് അമ്പലപ്പറമ്പിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. വളാഞ്ചേരി കഞ്ഞിപ്പുര ചീരാണി സ്വദേശി പുളിമ്പെട്ടിപ്പറമ്പിൽ വീട്ടിൽ അഷ്റഫിന്റെ മകൻ അജ്മൽ (25) ആണ് മരണപ്പെട്ടത്.
ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം. പ്രഭാത നമസ്കാരത്തിനായി പള്ളിയിലേക്ക് പോവുകയായിരുന്നവരാണ് അപകട ശബ്ദം കേട്ട് സംഭവസ്ഥലത്തെത്തിയത്. ഉടൻ തന്നെ അജ്മലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം ഇപ്പോൾ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

0 Comments