LATEST

6/recent/ticker-posts

Header Ads Widget

സഊദിയിൽ വെള്ളിയാഴ്ച വരെ മഴയും കനത്ത കാറ്റും സുരക്ഷ പാലിക്കാൻ മുന്നറിയിപ്പ്, സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

 


റിയാദ്: രാജ്യത്ത് അടുത്ത വെള്ളിയാഴ്ച‌ വരെവിവിധ പ്രവിശ്യകളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ചിലയിടങ്ങളിൽ മിതമായ മഴയും മറ്റിടങ്ങളിൽ കനത്ത മഴയും വർഷിക്കും. വ്യാഴം, വെള്ളി ദിവസങ്ങളിൽ റിയാദ്, മക്ക, മദീന പ്രവിശ്യകളിലും, തെക്കൻ പ്രവിശ്യകളായ അസീർ, ജിസാൻ, അൽബാഹ എന്നിവിടങ്ങളിലും മഴ ഗണ്യമായി ശക്തിപ്രാപിക്കും. തലസ്ഥാനമായ റിയാദും റിയാദ് പ്രവിശ്യയിൽ പെട്ട ദിരിയ, അൽഖർജ്, ഖിദ്ദിയ എന്നിവയുൾപ്പെടെ ഏതാനും പ്രദേശങ്ങളിലും മഴ ലഭിക്കും.കനത്ത മഴയോടനുബന്ധിച്ച് മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കൂടുതൽ വേഗതയിൽ പൊടിക്കാറ്റിനും ആലിപ്പഴ വർഷത്തിനും മലവെള്ളപ്പാച്ചിലിനും തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലകൾക്കും വളരെ കനത്ത മഴയുള്ള സന്ദർഭങ്ങളിൽ ചുഴലിക്കാറ്റുകൾക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.


ഔദ്യോഗിക വെബ്സൈറ്റിലൂടെയും അൻവാ ആപ്ലിക്കേഷനിലൂടെയും പ്രതീക്ഷിക്കുന്ന കാലാവസ്ഥയെ കുറിച്ച് നൽകുന്ന റിപ്പോർട്ടുകളും മുന്നറിയിപ്പുകളും പാലിക്കാനും മുൻകരുതലുകൾ എടുക്കാനും ബന്ധപ്പെട്ട വകുപ്പുകളുടെ നിർദേശങ്ങൾ പാലിക്കാനും ദേശീയ കാലാവസ്ഥാ കേന്ദ്രം എല്ലാവരോടും അഭ്യർഥിച്ചു. സുരക്ഷാ അധികൃതർ സംഭവത്തിൽ പ്രതികരിക്കുകയും ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്.


സുരക്ഷയുടെ ഭാഗമായി കനത്ത മഴക്കുള്ള സാധ്യത കണക്കിലെടുത്ത് അൽഖസീം, ഹായിൽ പ്രവിശ്യകളിലെയും കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽബാത്തിനിലെയും റിയാദ് പ്രവിശ്യയിൽ പെട്ട സുൽഫി, അൽഗാത്ത്, ശഖ്റാ, മജ്‌മ എന്നിവിടങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ക്ലാസുകൾ ഓൺലൈൻ രീതിയിൽ നടക്കും.


Post a Comment

0 Comments