LATEST

6/recent/ticker-posts

Header Ads Widget

കൊളപ്പുറത്ത് സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ചു അപകടം; നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു




കൊളപ്പുറം: പഴയ ഹൈവേയിലെ അപകടക്കെണിയായ കൊളപ്പുറം എയർപോർട്ട് ജക്ഷനിൽ വീണ്ടും വാഹനാപകടം. സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ റോഡിൽ തലകീഴായി മറിഞ്ഞു. കാറിലുണ്ടായിരുന്ന യാത്രക്കാരൻ അത്ഭുതകരമായാണ് വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്.


ഇന്ന് രാവിലെയാണ് സംഭവം. എയർപോർട്ട് ജക്ഷനിൽ വെച്ച് ബസ്സും കാറും തമ്മിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ തലകീഴായി മറിയുകയായിരുന്നു. അപകടത്തെത്തുടർന്ന് കാറിലുണ്ടായിരുന്ന ഒരാൾക്ക് നിസ്സാര പരിക്കേറ്റു. ഇദ്ദേഹത്തെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Post a Comment

0 Comments