LATEST

6/recent/ticker-posts

Header Ads Widget

ആനങ്ങാടി ബസ്റ്റോപ്പ് തകർക്കാൻ ശ്രമം; കരിങ്കല്ലുകൾ കയറ്റിവെച്ച് സാമൂഹ്യദ്രോഹികൾ



​പരപ്പനങ്ങാടി: തിരൂർ-കടലുണ്ടി റോഡിലെ ആനങ്ങാടി ബസ് കാത്തിരിപ്പ് കേന്ദ്രം തകർക്കാൻ സാമൂഹ്യദ്രോഹികളുടെ നീക്കം. കാലപ്പഴക്കമുള്ള ബസ്റ്റോപ്പിന് മുകളിൽ വലിയ കരിങ്കല്ലുകൾ കയറ്റിവെച്ചാണ് അപകടകരമായ രീതിയിൽ അട്ടിമറിക്ക് ശ്രമിക്കുന്നത്. ബസ്റ്റോപ്പ് തനിയെ പൊളിഞ്ഞുവീണതാണെന്ന് വരുത്തിത്തീർക്കാനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന് നാട്ടുകാർ ആരോപിക്കുന്നു.


​പൊതുമരാമത്ത് വകുപ്പിന്റെ നടപ്പാതയും ബസ് കാത്തിരിപ്പ് കേന്ദ്രവും കയ്യേറിയതുമായി ബന്ധപ്പെട്ട് നേരത്തെ പത്രവാർത്തകൾ വരികയും അധികൃതർ നിയമനടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത്. കയ്യേറ്റം ഒഴിയണമെന്ന് കാട്ടി പൊതുമരാമത്ത് വകുപ്പ് നോട്ടീസ് നൽകിയിട്ടും ചില കച്ചവടക്കാർ സാധനങ്ങൾ മാറ്റാൻ തയ്യാറായിട്ടില്ല. ഇതിന് പിന്നാലെയാണ് ഇപ്പോൾ ബസ്റ്റോപ്പിന് മുകളിൽ കരിങ്കല്ലുകൾ വെച്ച് പൊതുജനങ്ങളുടെ ജീവന് ഭീഷണിയുയർത്തുന്നത്.


​പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് കയ്യേറ്റക്കാർക്കെതിരെയും ബസ്റ്റോപ്പ് തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകൻ അബ്ദുൽ റഹീം പൂക്കത്ത്, പി.പി. സുബൈർ ആനങ്ങാടി എന്നിവർ പൊതുമരാമത്ത് വകുപ്പിനും വള്ളിക്കുന്ന് പഞ്ചായത്തിനും പരാതി നൽകി.

Post a Comment

0 Comments