മലപ്പുറം വളാഞ്ചേരിയിലെ പൈങ്കണ്ണൂര്‍ നിരപ്പില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയായിരുന്ന രണ്ട് കുട്ടികള്‍ക്ക് സൂര്യാഘാതം ബാധിച്ച് പൊള്ളലേറ്റു. പ്രമോദ് – ഷാനില ദമ്പതികളുടെ മൂന്നും അഞ്ചും വയസ്സുള്ള . ആണ്‍കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്.
വീടിന് സമീപമുള്ള പറമ്പില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് കളിക്കുകയായിരുന്നു കുട്ടികള്‍. മൂന്നു വയസ്സുകാരന്റെ കൈകള്‍, നെഞ്ച്, പുറംഭാഗം എന്നിവിടങ്ങളിലാണ് പൊള്ളലേറ്റത്. അഞ്ചു വയസ്സുകാരന്റെ കൈകളിലും പൊള്ളലുണ്ട്.
വൈകുന്നേരത്തോടെ കുട്ടികളുടെ ശരീരത്തില്‍ ചെറിയ കുമിളകള്‍ പ്രത്യക്ഷപ്പെട്ടതും ബുധനാഴ്ചയോടെ അവ വലുതാകുകയും ചെയ്തതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
സംസ്ഥാനത്ത് ഉയര്‍ന്ന താപനില തുടരുന്നതിനാല്‍ കുട്ടികളെ നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ ദീര്‍ഘനേരം നിര്‍ത്താതിരിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.@

0 Comments