തോട്ടശേരിയറ : കണ്ണമംഗലം ബി എച്ച് എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ 2005 മുതൽ 2012 വരെ ബാച്ചുകളിലെ പൂർവ്വ വിദ്യാർത്ഥി സംഘമവും മുൻ പ്രിൻസിപ്പൽ ശ്രീ ഐസക് വി വി യുടെ “ചൂരൽ ക്ലാസിൽ നിന്ന് സ്മാർട്ട് റൂമിലേക്ക്”എന്ന പുസ്തകത്തിന്റെ പ്രകാശനവും നടത്തി.
ബി എച്ച് എം ഐ ടി ഇ പ്രിൻസിപ്പൽ കെ സി സിന്ധു അധ്യക്ഷത വഹിച്ച പരിപാടി ത്രേസ്യ ടീച്ചർ സ്വാഗതവും ഐസക് സാർ ഉദ്ഘാടനവും നിർവഹിച്ചു. വിവിധ ബാച്ചുകളിലെ പൂർവ്വ വിദ്യാർത്ഥികളായ ഇന്നത്തെ അധ്യാപകരായ ഫഹദ് മാസ്റ്റർ, ഷബീറലി മാസ്റ്റർ, ഷറഫലി മാസ്റ്റർ, ശാന്തി ടീച്ചർ, റജീന ടീച്ചർ, അക്ബറലി മാസ്റ്റർ, നീതു ടീച്ചർ, മാജിദ ടീച്ചർ എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു. ടി ടി ഐ മാനേജർ റിയാസ് മാസ്റ്റർ ഐസക് സാറിനെ പൊന്നാട അണിയിച്ച് ആദരിച്ചു. പൂർവ്വ വിദ്യാർത്ഥികൾ തങ്ങളുടെ പ്രിയങ്കരനായ മുൻ പ്രിൻസിപ്പാളിനെ മൊമെന്റോ നൽകിയും ആദരിച്ചു.
ഐസക് സാർ തന്റെ അധ്യാപന ജീവിതത്തിലെ നേർ സാക്ഷ്യങ്ങളെ ഉൾപ്പെടുത്തിഎഴുതിയപുസ്തകചർച്ചക്ക് ഷറഫലിമാസ്റ്റർ നേതൃത്വം നൽകി. പഴയകാല അനുഭവങ്ങളും തമാശകളും പങ്കുവെച്ചുകൊണ്ട് നടന്ന ഒത്തുകൂടൽ എല്ലാവർക്കും വേറിട്ട അനുഭവമായി.രാകേഷ് മാസ്റ്ററുടെ നന്ദി പ്രകാശനത്തോടെ പരിപാടികൾ അവസാനിച്ചു.

0 Comments