LATEST

6/recent/ticker-posts

Header Ads Widget

ആംബുലൻസിൽ രക്തമായി; രോഗിയുടെ ഭാര്യയെ കൊണ്ട് കഴുകി തുടപ്പിച്ച് ജീവനക്കാർ

 


കട്നി: രോഗിയുടെ രക്തം ആംബുലൻസിലായതിന് ഭാര്യയെ കൊണ്ട് കഴുകി തുടപ്പിച്ച് ആംബുലൻസ് ജീവനക്കാർ. മധ്യപ്രദേശിലെ കട്‌നി ജില്ലയിലാണ് സംഭവം. യുവതിയെ കൊണ്ട് ആംബുലൻസ് കഴുകിക്കുന്നതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വലിയ വിമർശനവും ഉയരുന്നുണ്ട്.


108 ആംബുലൻസ് ഡ്രൈവറും എമർജൻസി മെഡിക്കൽ ടെക്നീഷ്യ(ഇഎംടി)നുമാണ് രോഗിയുടെ ഭാര്യയെ കൊണ്ട് വാഹനം വൃത്തിയാക്കിപ്പിച്ചത്. സംഭവം വിവാദമായതോടെ ഇരുവരേയും ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.


കട്‌നി ജില്ലാ ആശുപത്രിയിലാണ് സംഭവം. വാഹനാപകടത്തിൽ പരിക്കേറ്റ രാഹുൽ ബർമൻ എന്നയാളുമായാണ് ആംബുലൻസ് ആശുപത്രിയിലെത്തിയത്. പരിക്കേറ്റ രോഗിയുടെ രക്തം ആംബുലൻസിലായതായി കട്നി ചീഫ് മെഡിക്കൽ ഓഫീസർ രാജ് സിങ് ഠാക്കൂർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തിയതും ഇദ്ദേഹമാണ്.


രക്തം ആയതിൽ ക്ഷുഭിതനായ ഇഎംടി മോഹിത് ഖട്ടിക് രാഹുലിൻ്റെ ഭാര്യയായ പ്രമീള ബർമനോട് ആംബുലൻസ് വൃത്തിയാക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് യുവതി വന്ന് ആംബുലൻസ് തുടച്ചു കഴുകിയത്. ഒരിക്കലും അംഗീകരിക്കാനാകാത്തചട്ടലംഘനമാണ് നടന്നതെന്ന് ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു.

വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ, ജില്ലാ കളക്‌ടറും വിഷയത്തിൽ ഇടപെട്ടിരുന്നു. സംഭവത്തിൽ അന്വേഷണം നടത്താൻ കളക്ടർ ആഷിഷ് തിവാര ഉത്തരവിടുകയായിരുന്നു. തുടർന്നാണ് ആംബുലൻസ് ഡ്രൈവറേയും ഇഎംടിയേയും പുറത്താക്കിയത്.

Post a Comment

0 Comments