LATEST

6/recent/ticker-posts

Header Ads Widget

ഏപ്രില്‍ 29ന് ശേഷം രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിക്കും’; മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി


ഏപ്രില്‍ 29ന് ശേഷം രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിക്കുമെന്ന മുന്നറിയിപ്പുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് ആശ്യാസം കഴിഞ്ഞുവെന്നും ഇനി പണപ്പെരുപ്പത്തിന്റെ നാളുകളാണെന്നുമാണ് രാഹുല്‍ ഗാന്ധി പറയുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് പ്രതികരണം.


ഏപ്രില്‍ 29ന് ശേഷം പെട്രോള്‍, ഡീസല്‍ തുടങ്ങി എല്ലാത്തിനും വിലകൂടും. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറഞ്ഞപ്പോള്‍ മോദി സര്‍ക്കാര്‍ ലാഭം നേടി. വില കൂടുമ്പോള്‍ ആ ഭാരം നിങ്ങളുടെ മേലായിരിക്കും. സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ് – രാഹുല്‍ ഗാന്ധി കുറിച്ചു.

Post a Comment

0 Comments