ന്യൂഡൽഹി: പേടിഎം ആപ്പിൻ്റെ ബാങ്കിംഗ് ലൈസൻസ് റിസർവ് ബാങ്ക് റദ്ദാക്കി. ഇന്നു മുതൽ പേടിഎമ്മിന് നിക്ഷേപം സ്വീകരിക്കാനോ ലോൺ അനുവദിക്കാനോ അനുമതി ഇല്ല. 2022 മുതലുള്ള സാമ്പത്തിക ക്രയവിക്രയങ്ങൾ നിരീക്ഷിച്ച ശേഷമാണ് നടപടി. നിലവിലുള്ള ബാധ്യതകൾ തീർക്കാനും ആർബിഐ നിർദേശിച്ചു.
ആർബിഐ നിബന്ധനകൾ പാലിക്കുന്നതിൽ ബാങ്ക് പരാജയപ്പെട്ടുവെന്നും ബാങ്കിന്റെ ഗവേർണൻസ് കംപ്ലയൻസ് എന്നിവയിൽ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ നൽകിയിട്ടും മാറ്റങ്ങളുണ്ടാകാത്തതിനാലാണ് ലൈസൻസ് റദ്ദാക്കിയതെന്നും ആർബിഐ അറിയിച്ചു.
2018 ബാങ്കിംഗ് ലൈസൻസ് സംബന്ധിച്ച റിസർ ബാങ്കിന്റെ നിബന്ധനകൾക്ക് വിധേയമാകാത്ത പേടിഎമ്മിന് നോട്ടീസ് നൽകിയിരുന്നു.
അതേസമയം നിലവിലെ ആർബിഐ നിയന്ത്രണം പേടിഎമ്മിന്റെ പ്രവർത്തനങ്ങളെയോ സേവനങ്ങളെയോ സാമ്പത്തികത്തെയോ ബാധിക്കില്ലെന്ന് പേടിഎമ്മിന്റെ മാതൃകമ്പനിയായ വൺ97 കമ്യൂണിക്കേഷൻസ് അറിയിച്ചു.

0 Comments