LATEST

6/recent/ticker-posts

Header Ads Widget

താമരശ്ശേരി ചുരം നവീകരണം; 6, 7, 8 വളവുകളുടെ പ്രവൃത്തി അടുത്തയാഴ്‌ച ആരംഭിക്കും



താമരശ്ശേരി:ദീർഘകാലമായികാത്തിരുന്നതാമരശ്ശേരിചുരത്തിലെവളവുകൾവീതികൂട്ടിനവീകരിക്കുന്നപ്രവൃത്തിഅടുത്തയാഴ്ചആരംഭിക്കും.ചുരത്തിലെഅപകടസാധ്യതയേറിയ 6, 7, 8വളവുകളാണ്പദ്ധതിയുടെ ഭാഗമായിനവീകരിക്കുന്നത്.

വളവുകൾ വീതി കൂട്ടുന്നതിനായി ദേശീയപാത വിഭാഗം ഏറ്റെടുത്ത വനഭൂമിയിൽ മരങ്ങൾമുറിച്ചുമാറ്റിയ സ്ഥലത്ത് മണ്ണുപരിശോധന ഉൾപ്പെടെയുള്ള സാങ്കേതിക നടപടികൾ പൂർത്തിയാക്കി തയ്യാറാക്കിയ ഡിസൈൻ വർക്കിന് ഐഐടി അംഗീകാരം ലഭിച്ചു. നിലവിൽ ആറാം വളവിന്റെ ഡിസൈനിനാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഏഴാം, എട്ടാം വളവുകളുടെ ഡിസൈൻ പൂർത്തിയാക്കി ഉടൻ അംഗീകാരം ലഭിക്കുമെന്നാണ് സൂചന.

ആറാം വളവിൽ പ്രവൃത്തിആരംഭിക്കുന്നതിനുള്ള നിർമാണ സാമഗ്രികൾ കരാർ കമ്പനി സ്ഥലത്തെത്തിച്ചുകൊണ്ടിരിക്കുകയാണ്. ഈ മൂന്ന് വളവുകളിലും അരികുഭിത്തി കെട്ടിപ്പൊക്കി റോഡ് വീതി കൂട്ടി ടാർ ചെയ്യുന്നതിനാണ് പദ്ധതി. 22 കോടി രൂപയുടെ ടെൻഡർ ഡൽഹി ആസ്ഥാനമായ ചൗധരി കൺസ്ട്രക്ഷൻ കമ്പനിയാണ് ഏറ്റെടുത്തിരിക്കുന്നത്.

വനഭൂമി വിട്ടുകിട്ടുന്നതിനായി ദേശീയപാത വിഭാഗം വർഷങ്ങളായി നടത്തിയ ശ്രമങ്ങൾ കഴിഞ്ഞ ഡിസംബറിലാണ് ഫലം കണ്ടത്. വനം വകുപ്പ് നിർദേശിച്ച തുക അടച്ചതിനു ശേഷമാണ് ഭൂമി കൈമാറിയത്.

ഈ മൂന്ന് വളവുകളും നവീകരിക്കുന്നതോടെ ചുരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ആശ്വാസമുണ്ടാകുമെന്നാണ് പ്രതീക്ഷ.


Post a Comment

0 Comments