LATEST

6/recent/ticker-posts

Header Ads Widget

ഇറാനെതിരെ കൂടുതൽ ഉപരോധവുമായി അമേരിക്ക; 35 സ്ഥാപനങ്ങൾക്കെതിരെ നടപടി



ടെഹ്‌റാൻ: ഇറാനെതിരെയുള്ള ഉപരോധം ശക്തമാക്കി അമേരിക്ക. ഇറാനെതിരെ ഉപരോധം ലംഘിക്കാൻ സഹായിച്ച 35 വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെയാണ് അമേരിക്ക പുതിയ ഉപരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.


മാത്രമല്ല ഇറാനുമായി ഇടപാട് നടത്തുന്ന രാജ്യങ്ങള്‍ക്കും അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആയുധം കൊണ്ട് തോല്‍പ്പിക്കാനാകാതെ വന്നതോടെ സാമ്പത്തികമായി ഇറാനെ ഞെരുക്കി കരാറിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ട്രംപിന്റെ നീക്കം. ഇറാന്റെ ഷാഡോ ബാങ്കിങ് റാനുമായി ഇടപാട് നടത്തുന്ന രാജ്യങ്ങള്‍ക്കും അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാന്റെ ഷാഡോ ശൃംഖലയെ തകർക്കാൻ ലക്ഷ്യമിട്ടാണ് അമേരിക്കയുടെ ഈ നടപടി. ഈ ശൃംഖല ഭീകരവാദ പ്രവർത്തനങ്ങള്‍ക്കും ഉപരോധങ്ങള്‍ മറികടക്കാനുമായിയോ കോടിക്കണക്കിന് ഡോളർ കൈമാറാൻ ഇറാനെ സഹായിച്ചുവെന്ന് അമേരിക്ക കണ്ടെത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി.


ഷാഡോ ബാങ്കിങ് സംവിധാനം മധ്യേഷ്യയിലെ സമാധാനം തകർത്തുവെന്നും ഉപരോധത്തെ ഏർപ്പെടുത്തറിയതോടെ പട്ടികയിലുള്ള സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പേരില്‍ അമേരിക്കയിലുള്ള സ്വത്തുക്കള്‍ മരവിക്കപ്പെടുമെന്നും റിപ്പോർട്ടുണ്ട്. ഇതിനിടയില്‍ ഹോര്‍മുസ് തുറക്കാന്‍ മുന്‍ഗണന നല്‍കണമെന്ന ഇറാന്റെ നിര്‍ദേശം ട്രംപ് ഭരണകൂടം തള്ളിയെന്ന വാർത്തയും പുറത്ത് വരുന്നുണ്ട്. ഇറാന്‍ തകര്‍ച്ചയിലാണെന്നും എത്രയും പെട്ടെന്ന് ഹോര്‍മുസ് തുറന്നു കിട്ടണമെന്ന് അമേരിക്കയോട് ആവശ്യപ്പെട്ടതായും ട്രംപ് പറഞ്ഞു.

Post a Comment

0 Comments