മുംബൈ: സമൂഹമാധ്യമത്തിലെ ആകർഷകമായ പരസ്യങ്ങൾ കണ്ട് ഓൺലൈൻ ഷോപ്പിങ് നടത്തുന്നവരാണോ നിങ്ങൾ. എങ്കിൽ ജാഗ്രതൈ... നിങ്ങൾ പറ്റിക്കപ്പെട്ടേക്കാം. മുന്നരിയിപ്പ് നൽകുന്നത് മറ്റാരുമല്ല. മുംബൈ പൊലിസ് ആണ്. അവർക്കു മുന്നിൽ ഈയിടെയെത്തിയ കേസിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്.
പേസ്ബുക്കിൽ പരസ്യം കണ്ട് വസ്ത്രം ഓർഡർ ചെയ്തത ഒരു യുവതിക്ക് പറ്റിയ ചതി മുംബൈ പൊലിസ് ചൂണ്ടിക്കാട്ടുന്നു. ഫേസ്ബുക്കിൽ 299 രൂപയെന്ന് കണ്ട് വസ്ത്രം ഓർഡർ ചെയ്‌ത യുവതിക്ക് നഷ്ടമായത് രൂപ ഒന്നും രണ്ടുമല്ല. ഒരു ലക്ഷമാണ്. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്സാണ് തട്ടിപ്പിനിരയായത്.
ഓൺലൈനിൽ 299 രൂപയുടെ വസ്ത്രം വാങ്ങാനുള്ള ശ്രമത്തിൽ മുംബൈയിലെ സ്വ കാര്യ ആശുപത്രി നഴ്സിന് നഷ്ട മായത് ഒരു ലക്ഷം രൂപ. ഫേ സ്ബുക്ക് പരസ്യം, വാട്‌സ്ആപ്പ് നമ്പർ, വ്യാജ ഡെലിവറി ഏജ ന്റ്റ് എന്നിവ ഉപയോഗിച്ചാണ് തട്ടിപ്പ് ആസൂത്രണം ചെയ്‌ത തെന്ന് പോലീസ് പറഞ്ഞു.
ഫേസ്ബുക്കിൽ പരസ്യം കണ്ടാണ് 299 രൂപയുടെ വസ്ത്രം ഓർഡർ ചെയ്യുന്നത്. എന്നാൽ വാട്സ് ആപ് വഴി ബന്ധപ്പെട്ടാണ് നഴ്സിനെ തട്ടിപ്പുകാർ വലയിലാക്കിയത്. വസ്ത്രത്തിന്റെ വിലയുടെ പുറമെ ഷിപ്പിങ് ചാർജ്, ജി.പി.എസ് ചാർജ്, ട്രാക്കിങ് ഫീ തുടങ്ങിയ വിവിധ പേരുകൾ പറഞ്ഞ് പണം ആവശ്യപ്പെടുകയായിരുന്നു ഓൺലൈൻ സൈറ്റുകാർ. പണമയക്കുന്നതിന് പ്രശ്‌നമില്ലെന്നും അത്റീഫണ്ട് ചെയ്യുമെന്നും അവരെ വിശ്വസിപ്പിച്ചു. ഓർഡർ ഉടൻ കൈപ്പറ്റാമെന്നും തട്ടിപ്പുകാർ യുവതിയോട് പറഞ്ഞിരുന്നു.
ആദ്യം വസ്ത്രത്തിൻ്റെ മാത്രം ആവശ്യപ്പെട്ട തട്ടിപ്പു കാർ, പിന്നീട് ഷിപ്പിംഗ് ചാർജ്, ജി പി എസ് ചാർജ്, ട്രാക്കിംഗ് ഫീസുകൾ, വെരിഫിക്കേഷൻ കോഡുകൾ, വിലാസം സ്ഥിരീ കരിക്കൽ തുടങ്ങിയ വിവിധ കാരണങ്ങൾ പറഞ്ഞ് പണം തട്ടിയതായി പോലീസ് പറഞ്ഞു.
ഏപ്രിൽ 16 മുതൽ 20 വരെയുള്ള അഞ്ച് ദിവസങ്ങൾക്കിടയിലാണ് തട്ടിപ്പ് നടന്നത്. പല ഘട്ടങ്ങളിലായി ഒരു ലക്ഷം രൂപയാണ് യുവതിയിൽ നിന്ന് തട്ടിയത്. തുടർച്ചയായി പണം നൽകിയിട്ടും ഓർഡർ ലഭിക്കാതെ വരികയും വീണ്ടും വീണ്ടും പണം ആവശ്യപ്പെടുകയും ചെയ്‌തതോടെയാണ് താൻ ചതിക്കപ്പെട്ടെ സംശയം യുവതിക്കുണ്ടായത്. ഉടൻ തന്നെ സൈബർ ക്രൈം ഹെൽപ്പ് ലൈനിൽ വിവരം അറിയിച്ചു. കൂടാതെ ദിയോണർ പൊലിസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു.

0 Comments