LATEST

6/recent/ticker-posts

Header Ads Widget

കള്ളൻ കപ്പലിൽ തന്നെ ! പൊലീസ് നായ മണം പിടിച്ചെത്തിയത് അയൽവാസിയുടെ അടുത്ത്; ആളില്ലാത്ത വീട്ടിൽ നിന്ന് 25 പവൻ മോഷ്ടിച്ച പ്രതി പിടിയിൽ


 പത്തനംതിട്ട: കല്ലൂപ്പാറയില്‍ ആളില്ലാത്ത വീട്ടില്‍‌ നിന്നും 25 പവൻ സ്വർണം മോഷ്ടിച്ച കേസില്‍ അയല്‍വാസി അറസ്റ്റില്‍.


പുതുശേരി സ്വദേശിയായ മോൻ പി കുര്യാക്കോസാണ് അറസ്റ്റിലായത്. പരാതിക്കാരനായ ഷാജി പി അലക്സിന്റെ വീട്ടിന് 300 മീറ്റർ അകലെയാണ് കുര്യാക്കോസ് താമസിക്കുന്നത്. പ്രതിയുടെ വീട്ടിലേക്ക് പൊലീസ് നായ മണം പിടിച്ച്‌ എത്തുകയായിരുന്നു.


വിരലടയാള വിദഗ്ധരും സ്ഥലത്ത് നിന്ന് സാമ്പിളുകളും മറ്റ് തെളിവുകളും ശേഖരിച്ചിരുന്നു. ഇതിനിടെയാണ് നായ മണം പിടിച്ച്‌ കുര്യാക്കോസിന്റെ വീട്ടിലെത്തിയത്. പ്രതിയെ മോഷണം നടന്ന സ്ഥലത്തെത്തിച്ച്‌ തെളിവെടുപ്പ് നടത്തി.


സ്വർണം സൂക്ഷിച്ചിരുന്ന ലോക്കർ ഉള്‍‌പ്പെടെയാണ് ഇയാള്‍ കവർന്നത്. വിലപ്പിടിപ്പുള്ള നിരവധി വസ്തുക്കളും മോഷണം പോയിട്ടുണ്ട്. സിസിടിവിയുടെ ഡിവിആറും മോഷണം പോയിരുന്നു. വീടിന്റെ മേല്‍ക്കൂരയിലെ തടിയുടെ മച്ച്‌ കുത്തിത്തുറന്നാണ് പ്രതി വീടിനുള്ളില്‍ കടന്നത്. വീട്ടുടമ അലക്സും ഭാര്യയും കുവൈറ്റിലാണ്. നാട്ടിലുള്ള മക്കള്‍ പഠനം കഴിഞ്ഞ് വന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്. പിന്നാലെ പൊലീസിനെ അറിയിക്കുകയായിരുന്നു.

അന്വേഷണത്തില്‍ മണിമലയാറ്റിലെ കല്ലൂപ്പാറ മഠത്തുംകടവ് ഇരുമ്പ് പാലത്തിന് സമീപത്ത് നിന്ന് ലോക്കർ കണ്ടെത്തിയിട്ടുണ്ട്.

Post a Comment

0 Comments