LATEST

6/recent/ticker-posts

Header Ads Widget

തിരൂരങ്ങാടി താലൂക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റി 19 മത് വാർഷികവും ജനറൽ ബോഡിയും വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു*

 


തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ 19 വാർഷികവും ഉപഭോകത്യ തർക്ക പരിഹാര സെമിനാറും തിരൂരങ്ങാടി കോപ്പറേറ്റീവ് കോളേജിൽ സംഘടിപ്പിച്ചു. അഡ്വക്കേറ്റ് പി എ പൗരൻ (പി യു സി എൽ) ഉദ്ഘാടനം ചെയ്തു, ഉപഭോക്താവിന്റെ അവകാശങ്ങളെ പറ്റിയും പരസ്യങ്ങളിലെയും ഓൺലൈൻ ബിസിനസ്സിൽ വഞ്ചിതരാകുന്ന യുവതലമുറ ഓൺലൈനിൽ പർച്ചേസ് ചെയ്യുന്ന സാധനങ്ങൾ ഉപഭോക്താവിനെ എങ്ങിനെ പരസ്യങ്ങളിലൂടെ കീഴ്പ്പെടുത്തുന്നതിനെക്കുറിച്ചും, കൺസ്യൂമർ സൊസൈറ്റിയിൽ എങ്ങിനെ കേസ് രജിസ്റ്റർ 

എന്നീ വിഷയങ്ങൾ വിശദമായി ക്ലാസ് എടുക്കുകയും, പൊതുജനങ്ങളുടെ സംശയനിവാരണം നടത്തുകയും ചെയ്തു . ഡോ. അബ്ദുൽ റസാഖ് സുല്ലമി അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി നഗരസഭ ചെയർപേഴ്സൺ സി പി ഹബീബ മുഖ്യാതിഥിയായി ജനറൽ സെക്രട്ടറി അബ്ദുൽ റഷീദ് ടീ. ടീ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു സി വി സലീം, അബ്ദുൽ റഹീം പൂക്കത്ത്, ഷെഫീഖ് പച്ചായി, അഡ്വ ശരീഫ് പൈനാട്ടിൽ,അസീസ് കടലുണ്ടി, അബുലൈസ് കൊടിഞ്ഞി എന്നിവർ സംസാരിച്ചു.


ഫോട്ടോ : തിരൂരങ്ങാടി താലൂക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ പത്തൊമ്പതാമത് വാർഷികാഘോഷo അഡ്വ. പൗരൻ ഉദ്ഘാടനം ചെയ്യുന്നു

Post a Comment

0 Comments