ഇന്നലെ ഉച്ചയ്ക്ക് അസൈനാർ വീട്ടിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടെ ചുമച്ചതാണ് അയൽവാസിയായ ജംഷീദിനെ പ്രകോപിപ്പിച്ചത്.
ചുമ കേട്ട് ക്ഷുഭിതനായെത്തിയ ജംഷീദ് ആക്രോശിക്കുകയും, അസൈനാറെ കഴുത്തിനുപിടിച്ച് വീട്ടിൽനിന്ന് പുറത്തേക്ക് വലിച്ചിറക്കി ക്രൂരമായി മർദിക്കുകയുമായിരുന്നു എന്നാണ് പരാതി. അക്രമത്തിൽ തലയ്ക്ക് പരിക്കേറ്റ ഇദ്ദേഹത്തിന് മൂന്ന് തുന്നലുകൾ വേണ്ടിവന്നു.
പരിക്കേറ്റ അസൈനാറെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മഞ്ചേശ്വരം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



0 Comments