LATEST

6/recent/ticker-posts

Header Ads Widget

യൂട്യൂബര്‍ അശ്വന്ത് കോക്കിന്റെ വാഹനത്തില്‍ എയര്‍ ഗണ്‍; പെല്ലറ്റും കണ്ടെത്തിയതായി പൊലീസ്‌

 



മദ്യപിച്ച് വാഹനം ഓടിച്ച കേസിന് പിന്നാലെ യൂട്യൂബര്‍ അശ്വന്ത് കോക്കിന്റെ കാറില്‍ നിന്ന് എയര്‍ ഗണ്‍ കണ്ടെത്തി. എയര്‍ ഗണ്ണും പെല്ലറ്റും ആണ് കണ്ടെത്തിയത്. മദ്യക്കുപ്പികളും കോക്കിന്റെ ഥാറില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.


മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന പരാതിയില്‍ കഴിഞ്ഞ ദിവസം യൂട്യൂബര്‍ അശ്വന്ത് കോക്കിനെതിരെ പൊലീസ് കേസെടുത്തിരുന്നു. നടക്കാവ് പൊലീസാണ് കേസെടുത്തത്. മനുഷ്യ ജീവന് അപകടമുണ്ടാക്കുന്ന രീതിയില്‍ വാഹനം ഓടിക്കല്‍, മദ്യപിച്ച് വാഹനം ഓടിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അശ്വന്ത് കോക്കിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.


#accident

Post a Comment

0 Comments