LATEST

6/recent/ticker-posts

Header Ads Widget

സർക്കാർ വീണ്ടും കടമെടുപ്പിനൊരുങ്ങുന്നു; വായ്പ‌ാ പരിധിയുടെ ഭൂരിഭാഗവും തീർന്നു

 


തിരുവനന്തപുരം: അധികാരമേറ്റ് മൂന്ന് മാസം പിന്നിടുമ്പോഴേക്കും വായ്‌പാ പരിധിയുടെ ഭൂരിഭാഗവും കടമെടുത്ത് സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. അനുവദിച്ച പരിധി അവസാനിക്കാറായ സാഹചര്യത്തിൽ സർക്കാർ വീണ്ടും 1,800 കോടി രൂപകൂടി കടമെടുക്കാൻ ഒരുങ്ങുകയാണ്.


ഈ സാമ്പത്തിക വർഷത്തിലെ ആദ്യ ഒമ്പത് മാസത്തേക്ക് കേന്ദ്ര സർക്കാർ 32,464 കോടി രൂപയാണ് കടമെടുക്കാൻ അനുവാദം നൽകിയിരുന്നത്. എന്നാൽ ഇതിൽ 30,462 കോടി രൂപയും സർക്കാർ ഇതിനകം എടുത്തു കഴിഞ്ഞു. ഇനിയുള്ള നാലുമാസത്തേക്ക് ബാക്കിയുള്ളത് വെറും 2,002 കോടി രൂപ മാത്രമാണ്. വരുമാനം വർധിപ്പിക്കുന്നതിന് പകരം പൂർണമായും കടമെടുക്കുക എന്ന രീതിയാണ് സർക്കാർ പിന്തുടരുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.


കഴിഞ്ഞ മെയ് 18-ന് അധികാരമേറ്റ് പത്ത് ദിവസം തികയും മുമ്പ് തന്നെ സർക്കാർ ആദ്യ വായ്പ‌യെടുത്തു. മെയ് 26-ന് 1800 കോടി രൂപയായിരുന്നു ആദ്യ കടമെടുപ്പ്. തുടർന്ന് എല്ലാ മാസവും രണ്ട് തവണകളായി വായ്പ വാങ്ങിക്കൂട്ടുന്ന സ്ഥിതിയാണ് ഉള്ളത്.

കടമെടുപ്പ് കണക്കുകൾ:


> മെയ് 26: 1,800 കോടി


> ജൂൺ 09: 2,800 കോടി


> ജൂൺ 26: 1,800 കോടി


> ജൂലൈ 07: 1,800 കോടി


> ജൂലൈ 21: 2,200 കോടി


> ആഗസ്റ്റ് 04: 1,800 കോടി


പ്രതിമാസം ശരാശരി 3,000 കോടി രൂപയ്ക്കുമുകളിലാണ് സർക്കാരിന്റെ കടമെടുപ്പ്.


ആഗസ്റ്റ് 4-ന് എടുത്ത വായ്‌പയ്ക്ക് പിന്നാലെയാണ് വീണ്ടും 1,800 കോടി രൂപ കൂടി കടമെടുക്കാൻ സർക്കാർ നീക്കം നടത്തിയത്. ഇത് വരും മാസങ്ങളിൽ സംസ്ഥാനത്തിൻ്റെ സാമ്പത്തിക ഭദ്രതയെ ഗുരുതരമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Post a Comment

0 Comments